Advertisment

ജോസഫ്‌ ചേട്ടന്‍ ഇടുക്കിയിലെ ശരാശരി കര്‍ഷകന്റെ പ്രതിരൂപമെന്ന്‌ കല്ലാര്‍

author-image
സാബു മാത്യു
Updated On
New Update

തൊടുപുഴ:  കാര്‍ഷിക ഉത്‌പ്പന്ന വിലത്തകര്‍ച്ചയോടൊപ്പം പ്രളയദുരന്തം കൂടി ഏറ്റുവാങ്ങിയ ജില്ലയിലെ കര്‍ഷകരുടെ പ്രതിരൂപമാണ്‌ വെള്ളത്തൂവല്‍ തണ്ണിക്കോട്ട്‌ ജോസഫ്‌ ചേട്ടനെന്ന്‌ ഡി സി സി പ്രസിഡന്റ്‌ അഡ്വ. ഇബ്രാഹിംകുട്ടി കല്ലാര്‍.

Advertisment

publive-image

അടുത്തിടെ തുടര്‍ച്ചയായി നാല്‌ കര്‍ഷക ആത്മഹത്യകള്‍ ഉണ്ടായ ഇടുക്കി ജില്ലയില്‍ ജപ്‌തി നടപടികള്‍ നിര്‍ത്തിവയ്‌ക്കാന്‍ പോലും സര്‍ക്കാര്‍ തയ്യറാകുന്നില്ല. എസ്‌.എല്‍.ബി.സി (സ്റ്റേറ്റ്‌ ലെവല്‍ ബാങ്കേഴ്‌സ്‌ കമ്മിറ്റി) യുടെ കാര്‍ഷിക വായ്‌പകള്‍ക്ക്‌ മാത്രം മൊറട്ടോറിയം എന്ന തീരുമാനം ജില്ലയിലെ കര്‍ഷകര്‍ക്ക്‌ ഒട്ടും സഹായകരമല്ല. 80 ശതമാനം കര്‍ഷകരുടെ വായ്‌പകളും കാര്‍ഷികേതപ വായ്‌പകളാണ്‌.

പ്രളയ ദുരന്തബാധിതരായവര്‍ക്കുള്ള സഹായങ്ങള്‍ നല്‍കുന്ന ജിയോ ടാഗ്‌ സംവിധാനം അശാസ്‌ത്രീയമാണെന്നും 6 മാസം പിന്നിട്ടിട്ടും ഒരു സഹായവും ലഭിക്കാത്തതുകൊണ്ടാണ്‌ കൃഷിക്കാര്‍ വൃക്ക വില്‍പ്പനയ്‌ക്കെന്ന്‌ പ്രചരിപ്പിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

ജില്ലയില്‍ കൃഷിനാശമുണ്ടായതിനെ തുടര്‍ന്ന്‌ കൃഷിഭവനുകളില്‍ അപേക്ഷ സമര്‍പ്പിച്ചവര്‍ക്ക്‌ തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം പുറപ്പെടുവിക്കുന്നതിനു മുമ്പ്‌ സഹായം നല്‍കണം.

ജോസഫ്‌ ചേട്ടന്റെ വീട്ടില്‍ ഡി സി സി പ്രസിഡന്റ്‌ സന്ദര്‍ശനം നടത്തി. പ്രതിപക്ഷനേതാവ്‌ രമേശ്‌ ചെന്നിത്തല ജോസഫുമായി ഫോണില്‍ സംസാരിച്ചു. ഡി സി സി പ്രസിഡന്റിനൊപ്പം ബ്ലോക്ക്‌ കോണ്‍ഗ്രസ്സ്‌ പ്രസിഡന്റ്‌ ജോര്‍ജ്‌ തോമസ്‌, ഒ.ആര്‍. ശശി, കെ.എന്‍ സജി എന്നിവരുമുണ്ടായിരുന്നു.

Advertisment