Advertisment

തൊടുപുഴയിൽ തെക്കുംഭാഗം സർവീസ് സഹകരണ ബാങ്കിൻന്റെയുo കൃഷി വകുപ്പിന്റയൂം ആഭിമുഖ്യത്തിൽ ജീവനി പദ്ധതി സംഘടിപ്പിച്ചു

author-image
സാബു മാത്യു
New Update

തെക്കുംഭാഗം:  കാര്‍ഷിക വികസന കര്‍ഷക ക്ഷേമവകുപ്പിന്റെയും തെക്കുംഭാഗം സര്‍വ്വീസ്‌ സഹകരണബാങ്കിന്റെയും സംയുക്താഭിമുഖ്യത്തില്‍ പരമ്പരാഗത നാടന്‍ പച്ചക്കറി, കിഴങ്ങ്‌ വിത്തിനങ്ങളുടെയും ജൈവ ഉത്‌പ്പാദനോപാധികളുടെയും വിതരണോദ്‌ഘാടനവും പദ്ധതി വിശദീകരണവും നടന്നു.

Advertisment

publive-image

തെക്കുംഭാഗം സര്‍വ്വീസ്‌ സഹകരണബാങ്ക്‌ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ഇടവെട്ടി ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ സിബി ജോസ്‌ പുത്തന്‍പുരയില്‍ ഉദ്‌ഘാടനം നിര്‍വഹിച്ചു. ബാങ്ക്‌ പ്രസിഡന്റ്‌ ടോമി കാവാലം അധ്യക്ഷത വഹിച്ചു.

സഹകരണസംഘം അസി. രജിസ്‌ട്രാര്‍ എം.ജെ. സ്റ്റാന്‍ലി, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ എം.വി.ജയശ്രീ, ആത്മ പ്രോജക്‌ട്‌ ഡയറക്‌ടര്‍ പി.ശ്രീലത, കൃഷി ഓഫീസര്‍ ബേബി ജോര്‍ജ്‌, ഇടവെട്ടി ഗ്രാമപഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ ഷീജ നൗഷാദ്‌, കൃഷി ഡെപ്യൂട്ടി ഡയറക്‌ടര്‍ ബിജി തോമസ്‌, ഗ്രാമപഞ്ചായത്ത്‌ മെമ്പര്‍മാരായ അശ്വതി ആര്‍.നായര്‍, ഷീല ദീപു, എ.കെ. സുഭാഷ്‌കുമാര്‍, സീന നവാസ്‌, കൃഷി അസി.ഡയറക്‌ടര്‍ സെലിനാമ്മ, തെക്കുംഭാഗം സഹകരണബാങ്ക്‌ വൈസ്‌ പ്രസിഡന്റ്‌ ഷമ്മി ഈപ്പച്ചന്‍, റസിഡന്റ്‌സ്‌ അസോസിയേഷനെ പ്രതിനിധീകരിച്ച്‌ സുരേഷ്‌, ബാങ്ക്‌ സെക്രട്ടറി വി.ടി. ബൈജു, തുടങ്ങിയവര്‍ പ്രസംഗിച്ചു.

കൃഷിവകുപ്പ്‌ ഉദ്യോഗസ്ഥര്‍, ആത്മ ഉദ്യോഗസ്ഥര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, തുടങ്ങി വിവിധ ആളുകള്‍ പങ്കെടുത്തു.

Advertisment