Advertisment

തൊടുപുഴയിൽ അഡ്വാന്‍സ്‌ ജി എസ്‌ റ്റി പ്രാക്‌റ്റീഷണേഴ്‌സ്‌ ലേര്‍ണിംഗ്‌ പ്രോഗ്രാം സമാപിച്ചു

author-image
സാബു മാത്യു
New Update

തൊടുപുഴ:  നാഷണല്‍ എംപ്ലോയബിലിറ്റി എന്‍ഹാന്‍സ്‌മെന്റ്‌ ഡ്രൈവിന്റെ നേതൃത്വത്തില്‍ കോളേജ്‌ വിദ്യര്‍ത്ഥികള്‍ക്കായുള്ള ദ്വിദിന അഡ്വാന്‍സ്‌ ജി എസ്‌ റ്റി പ്രാക്‌റ്റീഷണേഴ്‌സ്‌ ലേര്‍ണിംഗ്‌ പ്രോഗ്രാം സമാപിച്ചു.

Advertisment

നെടുംകണ്ടം എം ഇ എസ്‌ കോളേജില്‍ കോളേജ്‌ മാനേജ്‌മെന്റ്‌ കമ്മിറ്റി സെക്രട്ടറി പി എസ്‌ അബ്ദുല്‍ ഷുക്കൂര്‍ ഉത്‌ഘാടനം ചെയ്‌തു.

publive-image

കോളേജ്‌ പ്രിന്‍സിപ്പാള്‍ പ്രൊഫസര്‍ എ എം റഷീദിന്റെ അധ്യക്ഷതയില്‍ കൂടിയ യുഗത്തില്‍ ബിവോക്‌ കോ ഓര്‍ഡിനേറ്റര്‍ നയിസ സലിം സ്വാഗതം പറഞ്ഞു. കോണ്‍സലര്‍ ആന്‍ഡ്‌ റിസോഴ്‌സ്‌ പേഴ്‌സണ്‍ ഗവണ്മെന്റ്‌ ഓഫ്‌ ഇന്ത്യയുടെ ഡോക്ടര്‍. കെ എച്ച്‌ ഷാജഹാന്‍ ട്രെയിനിങ്‌ ക്ലാസ്സ്‌ നയിച്ചു.

ട്രൈനിങ്ങിന്റെ പ്രത്യേകതയും അവശ്യകതയും നാഷണല്‍ എംപ്ലോയബിലിറ്റി എന്‍ഹാന്‍സ്‌മെന്റ്‌ ഡയറക്ടര്‍ വി എസ്‌ സയ്‌ദ്‌ മുഹമ്മദ്‌ വിശദീകരിച്ചു.

കോമേഴ്‌സ്‌ ഡിപ്പാര്‍ട്‌മെന്റ്‌ തലവന്‍ മുഹമ്മദ്‌ ഫൈസല്‍, വിദ്യര്‍ത്ഥി പ്രതിനിധി ഫെലിക്‌സ്‌ മാത്യു തുടങ്ങിയവര്‍ പ്രസംഗിച്ചു

Advertisment