Advertisment

തൊടുപുഴ ഇടുക്കി റോഡില്‍ ഒന്നരമാസത്തോളമായി ബൈക്ക്‌ ഉപേക്ഷിക്കപ്പെട്ട നിലയില്‍

author-image
സാബു മാത്യു
Updated On
New Update

തൊടുപുഴ:  ഉപേക്ഷിച്ച നിലയില്‍ കാണപ്പെട്ട ബൈക്ക്‌ നീക്കം ചെയ്യുന്നതിന്‌ പോലീസ്‌ മോട്ടോര്‍ വാഹന വകുപ്പ്‌ അധികൃതര്‍ നടപടി സ്വീകരിക്കുന്നില്ലെന്ന്‌ ആക്ഷേപം. തൊടുപുഴ ഇടുക്കി റോഡില്‍ പെട്രോള്‍ പമ്പിനു സമീപം മുന്‍നഗരസഭ ചെയര്‍മാന്‍ ബാബു പരമേശ്വരന്റെ വസതിയിലേയ്‌ക്ക്‌ കയറുന്ന ഭാഗത്താണ്‌ ഒന്നരമാസത്തോളമായി ബൈക്ക്‌ ഉപേക്ഷിച്ച നിലയില്‍ കാണപ്പെട്ടത്‌.

Advertisment

publive-image

നഗരസഭ കൗണ്‍സിലറായ ബാബു പരമേശ്വരന്‍ ഉള്‍പ്പെടെയുള്ളവര്‍ പോലീസില്‍ അറിയിച്ചെങ്കിലും ബൈക്ക്‌ ഇവിടെ നിന്നും നീക്കം ചെയ്യുന്നതിനോ അന്വേഷണം നടത്തുന്നതിനോ ബന്ധപ്പെട്ടവര്‍ തയ്യാറാകാത്തത്‌ വ്യാപകമായ പ്രതിഷേധത്തിന്‌ കാരണമായിട്ടുണ്ട്‌. രാത്രികാലങ്ങളില്‍ തൊടുപുഴയില്‍ സാമൂഹ്യവിരുദ്ധരുടെ ശല്യം ഉണ്ടാകുമ്പോള്‍ പോലീസില്‍ അറിയിച്ചാല്‍ പലപ്പോഴും വൈകിയാണെത്തുന്നത്‌.

നെടുങ്കണ്ടം കസ്റ്റഡി മരണം നടന്നതിനുശേഷം ക്രിമിനലുകളെക്കുറിച്ച്‌ വിവരം നല്‍കിയാലും പുലിവാല്‌ പിടിക്കാന്‍ തങ്ങളില്ലെന്ന നിലപാടിലാണ്‌ പോലീസുദ്യോഗസ്ഥര്‍. ബൈക്ക്‌ കസ്റ്റഡിയിലെടുത്താല്‍ എന്ത്‌ പുലിവാലാണ്‌ ഉണ്ടാകുന്നതെന്നാണ്‌ ജനം ചോദിക്കുന്നത്‌.

Advertisment