Advertisment

'പാഠം ഒന്ന്‌ എല്ലാവരും പാടത്തേയ്‌ക്ക്‌' പദ്ധതി അഞ്ചിരി പാടശേഖരത്ത്‌ നടന്നു

author-image
സാബു മാത്യു
Updated On
New Update

തൊടുപുഴ:  കൃഷിവകുപ്പും പൊതുവിദ്യാഭ്യാസ വകുപ്പും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ച്‌ നടപ്പാക്കുന്ന പാഠം ഒന്ന്‌ എല്ലാവരും പാടത്തേയ്‌ക്ക്‌ പദ്ധതി ആലക്കോട്‌ കൃഷിഭവന്റെ ആഭിമുഖ്യത്തില്‍ അഞ്ചിരി പാടശേഖരത്ത്‌ നടന്നു. ആലക്കോട്‌ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ടോമി കാവാലം ഉദ്‌ഘാടനം നിര്‍വഹിച്ചു.

Advertisment

publive-image

വൈസ്‌ പ്രസിഡന്റ്‌ ഡാലി ഫ്രാന്‍സിസ്‌ അധ്യക്ഷത വഹിച്ചു. റോബി സിറിയക്‌ പഴയിടത്തിന്റെ തലയനാട്ടുള്ള കൃഷിയിടത്തിലാണ്‌ പദ്ധതി നടപ്പാക്കിയത്‌. കൃഷി ഓഫീസര്‍ ജോസ്‌ ലൂക്കോസ്‌ നെല്‍ഷിയെക്കുറിച്ച്‌ ക്ലാസ്സെടുത്തു.

യോഗത്തില്‍ പഞ്ചായത്ത്‌ മെമ്പര്‍മാരായ ജയ്‌മോന്‍ അബ്രാഹം, ബേബി തെങ്ങുംപിള്ളി, റെജി സേവി, പഞ്ചായത്തിലെ വിവിധ സ്‌കൂളുകളില്‍ നിന്നുള്ള അധ്യാപകര്‍, വിദ്യാര്‍ത്ഥി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കൃഷി അസിസ്റ്റന്റുമാരായ സി.റ്റി.രാജി, സുമയ്യ എന്നിവര്‍ നേതൃത്വം നല്‍കി.

Advertisment