Advertisment

തൊടുപുഴ ഈസ്റ്റ്‌ വിജ്ഞാനമാതാ പള്ളിയില്‍ പോപ്പുലര്‍ മിഷന്‍ ധ്യാനം ആരംഭിച്ചു

author-image
സാബു മാത്യു
Updated On
New Update

തൊടുപുഴ:  ഈസ്റ്റ്‌ വിജ്ഞാനമാതാ പള്ളിയില്‍ പോപ്പുലര്‍ മിഷന്‍ ധ്യാനം ആരംഭിച്ചു. വികാരി ഫാ. ജോസഫ്‌ മക്കോളില്‍ ബൈബിള്‍ പ്രതിഷ്‌ഠ നിര്‍വഹിച്ചു. ജനറല്‍ കണ്‍വീനര്‍ അഡ്വ. കുഞ്ഞച്ചന്‍ മാറാട്ടില്‍ ബൈബിള്‍ ഏറ്റുവാങ്ങി. പോപ്പുലര്‍ മിഷന്‍ ധ്യാനത്തിന്റെ ആദ്യദിവസം വിന്‍സന്‍ഷ്യന്‍ സഭ കോട്ടയം സെന്റ്‌ ജോസഫ്‌ പ്രൊവിന്‍ഷ്യാള്‍ ഫാ. മാത്യു കക്കാട്ടുപള്ളില്‍ വചനപ്രഘോഷണം നടത്തി.

Advertisment

publive-image

വിന്‍സന്‍ഷ്യന്‍ വൈദികരാണ്‌ ധ്യാനം നയിക്കുന്നത്‌. ഫാ. ഉല്ലാസ്‌ വട്ടംതൊട്ടിയില്‍, ഫാ. ജോസ്‌ പ്ലാത്തോട്ടം, ഫാ. തോമസ്‌ അമ്പാട്ടുകുഴിയില്‍, ഫാ.ജോസഫ്‌ താളിയാനി, ഫാ.മാനുവല്‍ പിച്ചളക്കാട്ട്‌ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. വെള്ളിയാഴ്‌ച ധ്യാനം സമാപിക്കും. വൈകുന്നേരം 6 മുതല്‍ 9 വരെയാണ്‌ പ്രധാന കണ്‍വന്‍ഷന്‍. രാവിലെ 6-ന്‌ വിശുദ്ധ കുര്‍ബാനയും വചനപ്രഘോഷണവും നടന്നു വരുന്നു.

publive-image

publive-image

Advertisment