Advertisment

ചരിത്രത്തിലാദ്യമായി തൊടുപുഴ ഗവ. വി.എച്ച്‌.എസ്‌.എസില്‍ നിന്നും ഫുള്‍ എ പ്ലസ്‌ വാങ്ങിയ റിഫാന മുബാറക്കിന്‌ തൊടുപുഴ ഗവ. ബോയ്‌സ്‌ ഹൈസ്‌കൂള്‍ പൂര്‍വ്വവിദ്യാര്‍ത്ഥി സംഘടനയുടെ ആദരം

author-image
സാബു മാത്യു
New Update

തൊടുപുഴ:  ചരിത്രത്തിലാദ്യമായി തൊടുപുഴ ഗവ. വി.എച്ച്‌.എസ്‌.എസില്‍ നിന്നും ഫുള്‍ എ പ്ലസ്‌ വാങ്ങി പാസ്സായ റിഫാന മുബാറക്കിന്‌ തൊടുപുഴ ഗവ. ബോയ്‌സ്‌ ഹൈസ്‌കൂള്‍ പൂര്‍വ്വവിദ്യാര്‍ത്ഥി സംഘടനയുടെ ആദരം.

Advertisment

publive-image

റിഫാനയുടെ വീട്ടില്‍ പൂര്‍വ്വവിദ്യാര്‍ത്ഥി സംഘടന പ്രസിഡന്റ്‌ വി.എസ്‌. സെയ്‌തുമുഹമ്മദിന്റെ നേതൃത്വത്തില്‍ കമ്മിറ്റിയംഗങ്ങളായ എം.എസ്‌. അബ്‌ദുള്‍ നാസര്‍, യാത്ര നാസര്‍, സുധീപ്‌ കാവുകാട്ട്‌, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഷാജു തോമസ്‌ എന്നിവര്‍ നേരിട്ടെത്തിയാണ്‌ റിഫാനയെ അനുമോദിച്ചത്‌. സംഘടനാപ്രസിഡന്റ്‌ റിഫാനയ്‌ക്ക്‌ മൊമന്റോ നല്‍കി.

അബ്‌ദുള്‍ നാസര്‍ ക്യാഷ്‌ പ്രൈസും സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഷാജു തോമസ്‌ സ്വീറ്റ്‌സും നല്‍കി. ചടങ്ങില്‍ റിഫാനയുടെ മാതാപിതാക്കളും കുടുംബാംഗങ്ങളും പങ്കെടുത്തു. പൂര്‍വ്വവിദ്യാര്‍ത്ഥി സംഘടനയ്‌ക്കും സ്‌കൂള്‍ പ്രിന്‍സിപ്പലിനും റിഫാന നന്ദി പറഞ്ഞു.

തൊടുപുഴ ഗവ. വി.എച്ച്‌.എസ്‌.എസില്‍ 136 കുട്ടികള്‍ പരീക്ഷയെഴുതിയതില്‍ 123 കുട്ടികള്‍ പാസ്സായി. 91 ശതമാനം വിജയം കരസ്ഥമാക്കി. അതില്‍ ഒരു ഫുള്‍ എ പ്ലസ്സ്‌ റിഫാനയ്‌ക്ക്‌. ഇടുക്കിജില്ലയില്‍ മൂന്ന്‌ വി.എച്ച്‌.എസ്‌.എസില്‍ 3 പേര്‍ക്ക്‌ ഫുള്‍ എ പ്ലസ്സ്‌ ഉണ്ട്‌. കേരളത്തില്‍ 389 വി.എച്ച്‌.എസ്‌.എസില്‍ 63 പേര്‍ക്ക്‌ ഫുള്‍ എ പ്ലസ്സ്‌ ഉണ്ട്‌.

Advertisment