Advertisment

തൊടുപുഴ ജി.വി.എച്ച്‌.എസ്‌.എസിലെ എന്‍.എസ്‌.എസ്‌. വോളണ്ടിയഴ്‌സ്‌ ഒരു ദിവസം കൊണ്ട്‌ സമാഹരിച്ചത്‌ ഒരു പിക്കപ്പ്‌ നിറയെ ദുരിതാശ്വാസ വിഭവങ്ങള്‍

author-image
സാബു മാത്യു
Updated On
New Update

തൊടുപുഴ:  തൊടുപുഴ ജി.വി.എച്ച്‌.എസ്‌ എസിലെ എന്‍.എസ്‌.എസ്‌.വോളണ്ടിയഴ്‌സ്‌ ഒരു ദിവസം കൊണ്ട്‌ സമാഹരിച്ചത്‌ ഒരു പിക്കപ്പ്‌ നിറയെ ദുരിതാശ്വാസ വിഭവങ്ങള്‍. പൂര്‍വ്വ വിദ്യാര്‍ത്ഥി വി.എസ്‌. സെയ്‌ദുമുഹമ്മദിനൊപ്പം തൊടുപുഴ ടൗണില്‍ വിഭവ സമാഹരണം നടത്തിയ യൂണിറ്റിന്‌ തൊടുപുഴയിലെ വ്യാപാരികള്‍ നിര്‍ലോഭമായ സംഭാവനകള്‍ നല്‍കി.

Advertisment

publive-image

മൂലമറ്റം, വെള്ളിയാമറ്റം, വണ്ണപ്പുറം, കുമളി, തട്ടക്കുഴ, സേനാപതി, അടിമാലി എന്നിവിടങ്ങളിലുള്ള വിഎച്ച്‌എസ്‌ഇ എന്‍.എസ്‌ എസ്‌ യൂണിറ്റുകള്‍ ചേര്‍ന്ന്‌ ഭക്ഷണസാധനങ്ങള്‍, വസ്‌ത്രങ്ങള്‍, ലോഷനുകള്‍, സോപ്പ്‌, മെഴുകുതിരി എന്നിങ്ങനെ നിരവധി സാധനങ്ങളാണ്‌ സമാഹരിച്ചത്‌.

ഇടുക്കി ജില്ല വി എച്ച്‌ എസ്‌ ഇ എന്‍ എസ്‌ എസ്‌ കോ ഓര്‍ഡിനേറ്റര്‍ ജയ്‌മോന്‍, പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനാ പ്രസിഡന്റ്‌ സെയ്‌ദു മുഹമ്മദ്‌, എന്‍.എസ്‌.എസ്‌ ഇടുക്കി റിലീഫ്‌ കോര്‍ഡിനേറ്റര്‍ ഐഷ, തട്ടക്കുഴ എന്‍ എസ്‌ എസ്‌ പ്രോഗ്രാം ഓഫീസര്‍ സജീവ്‌ എന്നിവര്‍ ചേര്‍ന്ന്‌ വിഭവങ്ങള്‍ പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ ജീവന്‍ ബാബു ഐ എ എസി ന്റെ സാന്നിദ്ധ്യത്തില്‍ തൊടുപുഴ തഹസില്‍ദാര്‍ക്കു കൈമാറി.

Advertisment