Advertisment

തൊടുപുഴയില്‍ ലയണ്‍സ്‌ ക്ലബ്ബുകള്‍ അധ്യാപകര്‍ക്കുള്ള പരിശീലന ക്ലാസ്സും ദേശീയ - സംസ്ഥാന അധ്യാപക അവാര്‍ഡ്‌ ജേതാക്കളെ ആദരിക്കലും നടത്തി

author-image
സാബു മാത്യു
Updated On
New Update

തൊടുപുഴ:  ലയണ്‍സ്‌ ക്ലബ്ബ്‌ ഡിസ്‌ട്രിക്‌ട്‌ 318 സിയുടെ ആഭിമുഖ്യത്തിലുള്ള സൈറ്റ്‌ ഫോര്‍ കിഡ്‌സ്‌ പ്രോഗ്രാമിന്റെ ഭാഗമായി അധ്യാപകര്‍ക്കുള്ള പരിശീലന ക്ലാസ്സും ദേശീയ, സംസ്ഥാന അധ്യാപക അവാര്‍ഡ്‌ ജേതാക്കളെ ആദരിക്കലും നടന്നു. തൊടുപുഴയുടെ സമീപപ്രദേശത്തുള്ള വിവിധ ലയണ്‍സ്‌ ക്ലബ്ബുകള്‍ സംയുക്തമായാണ്‌ ക്ലാസ്സ്‌ സംഘടിപ്പിച്ചത്‌.

Advertisment

publive-image

ജില്ലാ ലീഗല്‍ സര്‍വ്വീസ്‌ അതോറിറ്റി സെക്രട്ടറി സബ്‌ ജഡ്‌ജ്‌ ദിനേശ്‌ എം പിള്ള ഉദ്‌ഘാടനം നിര്‍വഹിച്ചു. ഷാജി എം മണക്കാട്‌, ഡോ. ഓസ്റ്റണ്‍ മൈക്കിള്‍, തമ്പി എരുമേലിക്കര, ഷിന്‍സ്‌ സെബാസ്റ്റ്യന്‍, ബാബു പള്ളിപ്പാട്ട്‌, ജോസ്‌ പി.ജെ. തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ചു.

ദേശീയ അധ്യാപക അവാര്‍ഡ്‌ ലഭിച്ച്‌ കെ.പി. വിധു, സംസ്ഥാന അവാര്‍ഡ്‌ അവാര്‍ഡ്‌ ലഭിച്ച ടോമി വി തോമസ്‌ എന്നിവരെ ആദരിച്ചു.

Advertisment