Advertisment

തൊടുപുഴ മര്‍ച്ചന്റ്‌സ്‌ അസോസിയേഷന്‍ സെയില്‍സ്‌ ടാക്‌സ്‌ ഓഫീസ്‌ മാര്‍ച്ച്‌ നടത്തി

author-image
സാബു മാത്യു
Updated On
New Update

publive-image

Advertisment

തൊടുപുഴ: മര്‍ച്ചന്റ്‌സ്‌ അസോസിയേഷന്‍ നടത്തിയ സെയില്‍സ്‌ ടാക്‌സ്‌ ഓഫീസ്‌ മാര്‍ച്ച്‌ വ്യാപാരഭവനില്‍ നിന്നും ആരംഭിച്ച്‌ സിവില്‍ സ്റ്റേഷനു സമീപം സമാപിച്ചു. തുടര്‍ന്ന്‌ ചേര്‍ന്ന യോഗം ജില്ലാ കമ്മിറ്റിയംഗം സുബൈര്‍ എസ്‌ മുഹമ്മദ്‌ ഉദ്‌ഘാടനം ചെയ്‌തു.

മര്‍ച്ചന്റ്‌സ്‌ അസോസിയേഷന്‍ പ്രസിഡന്റ്‌ റ്റി.സി.രാജു തരണിയില്‍ അധ്യക്ഷത വഹിച്ചു. വൈസ്‌ പ്രസിഡന്റ്‌ സാലി എസ്‌ മുഹമ്മദ്‌ സ്വാഗതം പറഞ്ഞു.

ബ്ലോക്ക്‌ ജനറല്‍ സെക്രട്ടറി ആര്‍. രമേഷ്‌, ഇളംദേശം ബ്ലോക്ക്‌ ജന. സെക്രട്ടറി തങ്കച്ചന്‍ കോട്ടയ്‌ക്കകം, കെ.വി.വി.ഇ.എസ്‌. സംസ്ഥാന കമ്മിറ്റിയംഗം ജോസ്‌ വഴുതനപ്പിള്ളില്‍, ഹോട്ടല്‍ ആന്‍ഡ്‌ റസ്റ്റോറന്റ്‌ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി പ്രവീണ്‍, ടാക്‌സ്‌ പ്രാക്‌ടീഷണേഴ്‌സ്‌ സംസ്ഥാന കമ്മിറ്റിയംഗം ഹരീഷ്‌, ഐ.റ്റി ഡീലേഴ്‌സ്‌ ഭാരവാഹി ബിജു ജോസ്‌ എന്നിവര്‍ ആശംസകളര്‍പ്പിച്ചു. മര്‍ച്ചന്റ്‌സ്‌ അസോസിയേഷന്‍ സെക്രട്ടറി നാസര്‍ സൈര നന്ദി പറഞ്ഞു.

Advertisment