Advertisment

തൊടുപുഴ മർച്ചൻസ് അസോസിയേഷൻ വ്യാപാര ഭവനിൽ ഉപവാസ സമരം നടത്തി

author-image
സാബു മാത്യു
New Update

തൊടുപുഴ: ഓൺലൈൻ വ്യാപാരത്തിന് അനുമതി നൽകിയത് റദ്ദാക്കുക, വാറ്റ് നികുതിക്ക് നോട്ടീസ് നൽകുന്നത് അവസാനിപ്പിക്കുക, വ്യാപാരികൾക്കും ധനസഹായം നൽകുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് ഞായറാഴ്ച രാവിലെ 9 മണി മുതൽ വൈകിട്ട് 5 വരെ തൊടുപുഴ വ്യാപാര ഭവനിൽ ഉപവാസ സമരം നടത്തി.

Advertisment

publive-image

തൊടുപുഴ മർച്ചൻസ് അസോസിയേഷൻ പ്രസിഡൻറ് ടി സി രാജു തരിണിയിൽ, ജന:സെക്രട്ടറി നാസർ സൈര, ട്രഷറർ പി ജി രാമചന്ദ്രൻ , വൈസ് പ്രസിഡന്റുമാരായ സാലി എസ് മുഹമ്മദ്, ടോമി സെബാസ്റ്റ്യൻ, പങ്കെടുത്തു.

വിവിധ സമയങ്ങളിലായി വൈസ് പ്രസിഡന്റ് അജീവ് പി, ജോയിൻറ് സെക്രട്ടറിമാരായ ബെന്നി ഇല്ലിമൂട്ടിൽ, ഷെരീഫ് സർഗ്ഗം, അനൂപ് മനയക്കൻ, ജില്ലാ സെക്രട്ടറി ആർ രമേഷ്, ജില്ലാ വൈസ് പ്രസിഡന്റ് സുബൈർ എസ് മുഹമ്മദ് എന്നിവർ പങ്കെടുത്തു.

എല്ലാ അംഗങ്ങളും ഓൺലൈൻ വഴി ഉപവാസ സമരത്തിൽ പങ്കെടുത്തു.

Advertisment