Advertisment

തൊടുപുഴ മാര്‍ക്കറ്റിംഗ്‌ ആന്‍ഡ്‌ പ്രോസസ്സിംഗ്‌ സൊസൈറ്റി ക്ലിപ്‌തം നമ്പര്‍ ഇ-222 നീതി മെഡിക്കല്‍ ലാബ്‌ ഉദ്‌ഘാടനം 15-ന്‌

author-image
സാബു മാത്യു
Updated On
New Update

തൊടുപുഴ:  താലൂക്ക്‌ കോ ഓപ്പറേറ്റീവ്‌ മാര്‍ക്കറ്റിംഗ്‌ ആന്‍ഡ്‌ പ്രോസസ്സിംഗ്‌ സൊസൈറ്റിയുടെ (റബ്ബര്‍ മാര്‍ക്കറ്റിംഗ്‌ സൊസൈറ്റി) ആഭിമുഖ്യത്തില്‍ സൊസൈറ്റി ഹെഡ്‌ ഓഫീസ്‌ കെട്ടിടത്തില്‍ നീതി മെഡിക്കല്‍ ലാബ്‌ പ്രവര്‍ത്തനം ആരംഭിക്കുമെന്ന്‌ പ്രസിഡന്റ്‌ പ്രൊഫ.എം.ജെ.ജേക്കബ്ബ്‌, മാനേജിംഗ്‌ ഡയറക്‌ടര്‍ ബിജു മാത്യു എന്നിവര്‍ അറിയിച്ചു.

Advertisment

publive-image

ജൂലൈ 15 തിങ്കളാഴ്‌ച രാവിലെ 10.30-ന്‌ പി.ജെ.ജോസഫ്‌ എം.എല്‍.എ. ഉദ്‌ഘാടനം നിര്‍വഹിക്കും. പ്രസിഡന്റ്‌ പ്രൊഫ. എം.ജെ. ജേക്കബ്ബ്‌ അദ്ധ്യക്ഷത വഹിക്കും. വൈസ്‌ പ്രസിഡന്റ്‌ പ്രൊഫ. റ്റി.എസ്‌. ചാക്കോ, മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ പ്രൊഫ. ജെസ്സി ആന്റണി, ജില്ലാ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ മാത്യു ജോണ്‍, മുനിസിപ്പല്‍ വൈസ്‌ ചെയര്‍മാന്‍ അഡ്വ. സി.കെ.ജാഫര്‍, മുനിസിപ്പല്‍ കൗണ്‍സിലര്‍ മായ ദിനു, സഹകരണസംഘം അസി. രജിസ്‌ട്രാര്‍ സി.സി.മോഹനന്‍, അസി. ഡയറക്‌ടര്‍ റോസമ്മ ജേക്കബ്ബ്‌, ഡി വൈ എസ്‌ പി -കെ.പി.ജോസ്‌, ഡോ. സാജന്‍ ചാഴിക്കാടന്‍,

അര്‍ബന്‍ ബാങ്ക്‌ ചെയര്‍മാന്‍ വി.വി.മത്തായി, കാര്‍ഷിക വികസന ബാങ്ക്‌ പ്രസിഡന്റ്‌ പ്രൊഫ.കെ.ഐ.ആന്റണി, തൊടുപുഴ സഹകരണ ബാങ്ക്‌ പ്രസിഡന്റ്‌ കെ.എം.ബാബു, തൊടുപുഴ ടൗണ്‍ ബാങ്ക്‌ പ്രസിഡന്റ്‌ കെ.ദീപക്‌, തൊടുപുഴ റൂറല്‍ സൊസൈറ്റി പ്രസിഡന്റ്‌ കെ.സുരേഷ്‌ ബാബു, ആലക്കോട്‌ സഹകരണബാങ്ക്‌ പ്രസിഡന്റ്‌ തോമസ്‌ മാത്യു കക്കുഴി, വെള്ളിയാമറ്റം സഹകരണബാങ്ക്‌ പ്രസിഡന്റ്‌ എ.എം.ദേവസ്യ,

തൊടുപുഴ എഡ്യുക്കേഷണല്‍ കോ ഓപ്പറേറ്റീവ്‌ സൊസൈറ്റി പ്രസിഡന്റ്‌ പി.ജെ.ജോര്‍ജ്‌, തൊടുപുഴ സഹകരണ ആശുപത്രി പ്രസിഡന്റ്‌ കെ.ആര്‍. ഗോപാലന്‍, തെക്കുംഭാഗം സഹകരണബാങ്ക്‌ പ്രസിഡന്റ്‌ ടോമി കാവാലം, കോടിക്കുളം സഹകരണബാങ്ക്‌ പ്രസിഡന്റ്‌ സോണി ചാലയ്‌ക്കന്‍, കാഡ്‌സ്‌ പ്രസിഡന്റ്‌ ആന്റണി കണ്ടിരിക്കല്‍, മര്‍ച്ചന്റ്‌സ്‌ അസോസിയേഷന്‍ പ്രസിഡന്റ്‌ റ്റി.സി. രാജു തരണിയില്‍,

മണക്കാട്‌ സഹകരണബാങ്ക്‌ പ്രസിഡന്റ്‌ ദിലീപ്‌കുമാര്‍, പുതുപ്പരിയാരം സഹകരണബാങ്ക്‌ പ്രസിഡന്റ്‌ അഡ്വ.ജോര്‍ജ്‌ മാത്യു, മുതലക്കോടം സഹകരണബാങ്ക്‌ പ്രസിഡന്റ്‌ വി.ബി.ജമാല്‍, കാരിക്കോട്‌ സഹകരണബാങ്ക്‌ പ്രസിഡന്റ്‌ സി.എസ്‌.ഷാജി, വഴിത്തല സഹകരണബാങ്ക്‌ പ്രസിഡന്റ്‌ മാത്യു ആന്റണി, പുറപ്പുഴ സഹകരണബാങ്ക്‌ പ്രസിഡന്റ്‌ വി.എ.ജോസഫ്‌, തുടങ്ങനാട്‌ സഹകരണബാങ്ക്‌ പ്രസിഡന്റ്‌ സിബി ജോസഫ്‌,

മുട്ടം സഹകരണബാങ്ക്‌ പ്രസിഡന്റ്‌ എ.രാജേഷ്‌, കുടയത്തൂര്‍ സഹകരണബാങ്ക്‌ പ്രസിഡന്റ്‌ കെ.കെ.മുരളീധരന്‍, ആസ്‌കോ ബാങ്ക്‌ പ്രസിഡന്റ്‌ ടോമി വാളികുളം, ഉടുമ്പന്നൂര്‍ സഹകരണബാങ്ക്‌ പ്രസിഡന്റ്‌ രാജീവ്‌ രാജന്‍, കരിമണ്ണൂര്‍ സഹകരണബാങ്ക്‌ പ്രസിഡന്റ്‌ ബൈജു വറവുങ്കല്‍, വണ്ണപ്പുറം സഹകരണബാങ്ക്‌ പ്രസിഡന്റ്‌ തമ്പി കുര്യാക്കോസ്‌, നെടുമറ്റം സഹകരണബാങ്ക്‌ പ്രസിഡന്റ്‌ സാബു കേശവന്‍,

കുമാരമംഗലം സഹകരണബാങ്ക്‌ പ്രസിഡന്റ്‌ എം.എം.മാത്യു, അരിക്കുഴ സഹകരണബാങ്ക്‌ പ്രസിഡന്റ്‌ എം.ജി.സുരേന്ദ്രന്‍, ടീച്ചേഴ്‌സ്‌ സൊസൈറ്റി പ്രസിഡന്റ്‌ റോയി റ്റി ജോസ്‌ ആന്റണി, സ്വയംകോസ്‌ പ്രസിഡന്റ്‌ മൈക്കിള്‍ ഫ്രാന്‍സിസ്‌, ബോര്‍ഡ്‌ മെമ്പര്‍ എം.എസ്‌ നാരായണന്‍നായര്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.

നീതി ലാബിന്റെ ഉദ്‌ഘാടനത്തോടനുബന്ധിച്ച്‌ ഒരു മാസത്തേയ്‌ക്ക്‌ പ്രത്യേക ഹെല്‍ത്ത്‌ ചെക്കപ്പ്‌ പാക്കേജ്‌ ഉണ്ടായിരിക്കും. 6 % മുതല്‍ 60 % വരെ സൊസൈറ്റി വക നീതി മെഡിക്കല്‍ സ്റ്റോറില്‍ നിന്നും ഇംഗ്ലീഷ്‌ മരുന്നുകള്‍ ലഭ്യമാണ്‌.

Advertisment