Advertisment

തൊടുപുഴയില്‍ മാസങ്ങളായി റോഡ്‌ തകര്‍ന്നു കിടക്കുന്നു. തിരിഞ്ഞു നോക്കാതെ അധികൃതര്‍

author-image
സാബു മാത്യു
New Update

തൊടുപുഴ:  റോഡ്‌ തകര്‍ന്നു കിടക്കുവാന്‍ തുടങ്ങിയിട്ട്‌ മാസങ്ങളായിട്ടും അധികൃതര്‍ തിരിഞ്ഞു നോക്കുന്നില്ല. കരിമണ്ണൂര്‍ - നെയ്യശ്ശേരി റോഡില്‍ നെയ്യശ്ശേരിക്കവലയ്‌ക്ക്‌ സമീപം ചൊള്ളാമഠത്തില്‍ ജയ്‌മിയുടെ വീടിനു മുന്നിലാണ്‌ റോഡ്‌ വലിയ കുളമായി മാറിയിരിക്കുന്നത്‌.

publive-image

പൊതുമരാമത്ത്‌ വകുപ്പ്‌ അധികൃതരും ഗ്രാമപഞ്ചായത്ത്‌ അധികൃതരും ഇതുവഴി നിത്യവും സഞ്ചരിക്കുന്നതാണെങ്കിലും റോഡ്‌ നന്നാക്കുന്ന കാര്യത്തില്‍ ഉദ്യോഗസ്ഥര്‍ക്കോ ജനപ്രതിനിധികള്‍ക്കോ താല്‍പ്പര്യമില്ലെന്നും ആക്ഷേപമുണ്ട്‌. സ്വകാര്യ ബസ്സുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ ഇതുവഴികടന്നുപോകുവാന്‍ ഏറെ ബുദ്ധിമുട്ടുകയാണ്‌. ഇരുചക്രവാഹനയാത്രക്കാര്‍ അപകടത്തില്‍പ്പെടുന്നതും പതിവാണ്‌.

Advertisment