Advertisment

തൊടുപുഴയില്‍ വാട്ടര്‍ അതോറിറ്റി ജീവനക്കാര്‍ പ്രതിഷേധിച്ചു

author-image
സാബു മാത്യു
Updated On
New Update

തൊടുപുഴ:  കേരള വാട്ടര്‍ അതോറിറ്റിയുടെ കുപ്പിവെള്ള കമ്പനി വാട്ടര്‍ അതോരിറ്റിയില്‍ നിന്നും മാറ്റാനുള്ള നീക്കം ഉപേക്ഷിക്കുക, അശാസ്‌ത്രീയമായ പുനസംഘടനാ നിര്‍ദ്ദേശങ്ങള്‍ തള്ളിക്കളയുക, ഹെഡ്‌ ഓപ്പറേറ്റര്‍, സൂപ്പര്‍വൈസറി നിയമനങ്ങള്‍ അട്ടിമറിക്കാനുള്ള നീക്കം ഉപേക്ഷിക്കുക, തൊടുപുഴ ജല അതോറിറ്റി ഓഫീസിലെ കെടുകാര്യസ്ഥത അവസാനിപ്പിക്കുക,

Advertisment

publive-image

തൊടുപുഴ ഡിവിഷനു കീഴില്‍ മുടങ്ങിക്കിടക്കുന്ന അവധിദിന വേതനം ഉടന്‍ വിതരണം ചെയ്യുക, തൊടുപുഴ പ്ലാന്റിലെ ഓപ്പറേറ്റര്‍ തസ്‌തിക വെട്ടിക്കുറച്ച്‌ ജലവിതരണം തടസ്സപ്പെടുത്തുവാനുള്ള നീക്കം ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച്‌ തൊടുപുഴജില്ലാ കാര്യാലയത്തിനു മുമ്പില്‍ കേരള വാട്ടര്‍ അതോറിറ്റ്‌ എംപ്ലോയീസ്‌ യൂണിയന്‍ (സി ഐ റ്റി യു) പ്രതിഷേധമാര്‍ച്ചും വിശദീകരണ യോഗവും നടത്തി.

publive-image

ഒക്‌ടോബര്‍10, 11 തീയതികളില്‍ സംസ്ഥാന കമ്മിറ്റിയംഗങ്ങളുടെ സത്യാഗ്രഹത്തിന്‌ മുന്നോടിയായിട്ടാണ്‌ പ്രതിഷേധം സംഘടിപ്പിച്ചത്‌. യൂണിയന്‍ സെക്രട്ടറിയേറ്റംഗം എം.എ. ഹാഷീം ഇടുക്കി ജില്ലയിലെ പ്രതിഷേധ പരിപാടി ഉത്‌ഘാടനം ചെയ്‌തു. എ.കെ. മോഹന്‍ദാസ്‌, വി.കെ.അശോകന്‍ എന്നിവര്‍ നേതൃത്വം നല്‍കി. ഇ.എ. അഷറഫ്‌ സ്വാഗതവും വി.എസ്‌. അജിത്‌കുമാര്‍ നന്ദിയും പറഞ്ഞു.

Advertisment