Advertisment

തൊടുപുഴ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണായി കോണ്‍ഗ്രസ്സിലെ സിസിലി ജോസ്‌ തെരഞ്ഞെടുക്കപ്പെട്ടു

author-image
സാബു മാത്യു
New Update

ഇടുക്കി: തൊടുപുഴ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണായി കോണ്‍ഗ്രസ്സിലെ സിസിലി ജോസ്‌ തെരഞ്ഞെടുക്കപ്പെട്ടു. യു ഡി എഫ്‌ ധാരണ പ്രകാരം പ്രൊഫ. ജെസ്സി ആന്റണി രാജി വച്ചതിനെ തുടര്‍ന്നാണ്‌ പുതിയ ചെയര്‍പേഴ്‌സണെ തെരഞ്ഞെടുത്തത്‌.

Advertisment

publive-image

നഗരസഭ 26-ാം വാര്‍ഡ്‌ പ്രതിനിധിയാണ്‌ സിസിലി ജോസ്‌. ആദ്യ റൗണ്ടില്‍ സിസിലി ജോസിനും എല്‍.ഡി.എഫിലെ മിനി മധുവിനും 13 വോട്ടുകളും ബി ജെ പിയിലെ ബിന്ദു പത്മകുമാറിന്‌ 8 വോട്ടും ലഭിച്ചു.

വൈസ്‌ ചെയര്‍മാന്‍ എം. കെ. ഷാഹുല്‍ ഹമീദിന്റെ വോട്ട്‌ ആദ്യ റൗണ്ടില്‍ അസാധുവായി. രണ്ടാം റൗണ്ടില്‍ സിസിലി ജോസിന്‌ 14-ഉം മിനി മധുവിന്‌ 13-ഉം വോട്ടുകള്‍ ലഭിച്ചു. തുടര്‍ന്ന്‌ സിസിലി ജോസിനെ വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു.

Advertisment