Advertisment

സൗജന്യ നേത്രചികിത്സ ക്യാമ്പ്‌ നടത്തിവരുന്ന ടോമി തീവള്ളി, ക്യാമ്പിന്റെ ജൂബിലി നിറവില്‍

author-image
സാബു മാത്യു
Updated On
New Update

തൊടുപുഴ:  വ്യക്തി എന്ന നിലയില്‍ സൗജന്യ തിമിര ഓപ്പറേഷന്‍ ക്യാമ്പ്‌ നടത്തി ടോമി തീവള്ളിയുടെ നേതൃത്വത്തില്‍ ജൂബിലിയുടെ നിറവില്‍ എത്തി . കണ്ണ്‌ എന്ന അവയവത്തെ സംരക്ഷിക്കണമെന്ന പ്രചോദനമാണ്‌ ഈ രംഗത്തേക്ക്‌ ടോമിയെ എത്തിച്ചത്‌ ..

Advertisment

publive-image

കട്ടപ്പന സെന്റ്‌ ജോണ്‍സണ്‍ ആശുപത്രിയിലെ നേത്രക്യാമ്പ്‌ കോഓര്‍ഡിനേറ്ററായ സഹോദരന്‍ സണ്ണി തോമസ്‌ കഞ്ഞിക്കുഴിയിലെ ചില സംഘടനകളുമായി ക്യാമ്പ്‌ നടത്താന്‍ ആരാഞ്ഞു. എന്നാല്‍ ആരില്‍ നിന്നും സഹകരണം ലഭിച്ചില്ല. ഇതേതുടര്‍ന്ന്‌ ഈ ദൗത്യം കഞ്ഞിക്കുഴി ആരോഗ്യ സമിതിയുടെ പേരില്‍ ടോമി തീവള്ളി ഏറ്റെടുത്തു.

കരിമണ്ണൂര്‍ സെന്റ്‌ മേരീസ്‌, അങ്കമാലി ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രിയുടേയും ആഭിമുഖ്യത്തില്‍ വിവിധ ക്യാമ്പുകള്‍ നടത്തി. രോഗികള്‍ക്ക്‌ ഏറ്റവും ഗുണം ലഭിക്കുന്ന അങ്കമാലി ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രിയുടേതാണ്‌ ഏറ്റവും കൂടുതല്‍ സൗജന്യ തിമിര ഓപ്പറേഷന്‍ ക്യാമ്പ്‌ നടത്തിയിട്ടുള്ളത്‌.

സ്വകാര്യ ആശുപത്രികള്‍ 15000 രൂപ മുതല്‍ 25000 രൂപ വരെ രോഗികളില്‍ നിന്ന്‌ ഈടാക്കുമ്പോള്‍ നൂറുശതമാനവും സൗജന്യമാണ്‌ തിമിര ഓപ്പറേഷന്‍. ഗ്രാമീണ മേഖലയിലാണ്‌ ടോമിയുടെ ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നത്‌. മാര്‍ച്ച്‌ 24ന്‌ ( ഞായറാഴ്‌ച) രാവിലെ 9 മുതല്‍ 12 വരെ കഞ്ഞിക്കുഴി ഗവ.എല്‍.പി.സ്‌കൂളില്‍ 25ാമത്‌ സൗജന്യതിമിര ഓപ്പറേഷന്‍ ക്യാമ്പ്‌ സംഘടിപ്പിക്കുന്നത്‌.

ക്യാമ്പ്‌ സ്ഥലത്ത്‌ നിന്ന്‌ തിമിര ഓപ്പറേഷന്‍ രോഗികളെ സൗജന്യ വാഹനത്തില്‍ കൊണ്ടുപോയി തിരിച്ച്‌ ക്യാമ്പ്‌ സ്ഥലത്ത്‌ വിടും. 2010 മുതല്‍ സംസ്ഥാന ആരോഗ്യ വികസന സമിതിയുടെ (രജി. ക. 259/10) ചെയര്‍മാനായ ടോമി തീവള്ളി മറ്റ്‌ ആരോഗ്യ ക്യാമ്പുകളും സംഘടിപ്പിച്ചിട്ടുണ്ട്‌.

കട്ടപ്പനയില്‍ ആസ്‌മ, അലര്‍ജി ക്യാമ്പും തൊടുപുഴയില്‍ കേള്‍വി പരിശോധന സൗജന്യ ക്യാമ്പും നടത്തിയത്‌ പാവപ്പെട്ട രോഗികള്‍ക്ക്‌ ഗുണം ലഭിച്ചു. എല്ലാ സൗജന്യ ക്യാമ്പിന്റെ പ്രചരണവും എല്ലാ മാധ്യമങ്ങളും നിര്‍ണ്ണായകമായി പ്രചാരണത്തിന്‌ സഹകരിച്ചതില്‍ ടോമി നന്ദിയും രേഖപ്പെടുത്തി. നേരത്തെ ന്യൂസ്‌ ഏജന്റായി മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്‌.

(ദീപിക കഞ്ഞിക്കുഴിയിലെ മുന്‍ലേഖകനാണ്‌.) ക്യാമ്പുകളില്‍ മീറ്റിംഗ്‌ നടത്തി രോഗികളെ ബുദ്ധിമുട്ടിക്കാറില്ല. ടോമിയുടെ പള്ളിയിലെ മാമ്മോദീസാ പേര്‌ തോമസ്‌ എന്നാണ്‌. തോമാശ്ലീഹായുടെ ഭക്തനാണ്‌. റോഷി അഗസ്റ്റിന്‍ എം.എല്‍.എ.യുടെ പാലാചക്കാമ്പുഴ തറവാട്ടു വീട്ടില്‍ നിന്ന്‌ കഴിഞ്ഞ 18 വര്‍ഷമായി മലയാറ്റൂര്‍ക്ക്‌ നടത്തുന്ന കാല്‍നട യാത്ര യില്‍ അംഗമാണ്‌ ..

തുടര്‍ച്ചയായി റോഷി അഗസ്റ്റിന്‍ എം.എല്‍.എ.യുടെ 35ാമത്തെ യാത്രയ്‌ക്കുള്ള ഒരുക്കത്തിലാണ്‌. ടോമി കേരളാ കോണ്‍ഗ്രസ്‌ (എം)ന്റെ സംസ്ഥാന സെക്രട്ടറിയേറ്റ്‌ മെമ്പറാണ്‌. ആയിരത്തില്‍ പരം പാവപ്പെട്ട രോഗികള്‍ക്ക്‌ സൗജന്യ തിമിര ഓപ്പറേഷന്‍ ക്യാമ്പ്‌ നടത്തിയ ചാരിതാര്‍ഥ്യത്തിലാണ്‌. എറണാകുളത്തു സ്വകാര്യ സ്ഥാപനത്തിലെ ജോലിയുടെ ഇടവേളയിലാണ്‌ ടോമി പൊതുപ്രവര്‍ത്തനം നടത്തുന്നത്‌ .

ഭാര്യ : എല്‍സി,മക്കള്‍ : അഞ്ചു, അമല്‍, അഞ്‌ജന

ടോമി തീവള്ളി : 9497191680 .

Advertisment