Advertisment

ഇടുക്കിയില്‍ യു ഡി എഫ് ധര്‍ണ ജൂലൈ 15-ന്

author-image
സാബു മാത്യു
Updated On
New Update

തൊടുപുഴ: വൈദ്യുതി ചാര്‍ജ്ജും, പെട്രോള്‍, ഡീസല്‍ വിലയും വര്‍ദ്ധിപ്പിച്ചതിനെതിരെയും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ പ്ലാന്‍ വിഹിതം വെട്ടിക്കുറച്ചതിനെതിരെയും പ്രളയ ദുരിതാശ്വാസ സഹായം നല്‍കുന്നതിലുള്ള വീഴ്ച്ചക്കെതിരെയും യു ഡി എഫ് മണ്ഡലം ഏകോപന സമിതികളുടെ നേതൃത്വത്തില്‍ ഇടുക്കി ജില്ലയിലെ എല്ലാ ഗ്രാമപഞ്ചായത്തുകളിലും, രണ്ടു നഗരസഭകളിലും ജൂലൈ 15-ന് ധര്‍ണ്ണ നടത്തും.

Advertisment

publive-image

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളും എല്ലാ തലങ്ങളിലുമുള്ളയു ഡി എഫ് നേതാക്കളും പ്രതിഷേധ കൂട്ടായ്മയില്‍ അണി ചേരും. ഘടകകക്ഷികളുടെസംസ്ഥാന ജില്ലാ നിയോജക മണ്ഡലം നേതാക്കളും ജനപ്രതിനിധികളും മണ്ഡലംനേതാക്കളും അതാത് കേന്ദ്രങ്ങളില്‍ ധര്‍ണ്ണക്ക് നേതൃത്വം നല്‍കും.

ധര്‍ണ്ണാ സമരം വിജയിപ്പിക്കുവാന്‍ എല്ലാ ജനാധിപത്യ വിശ്വാസികളും സഹകരിക്കണമെന്ന് യു ഡി എഫ് ഇടുക്കി ജില്ലാ ചെയര്‍മാന്‍ അഡ്വക്കേറ്റ് എസ് അശോകനും കണ്‍വീനര്‍ അഡ്വക്കേറ്റ് അലക്‌സ് കോഴിമലയും അഭ്യര്‍ത്ഥിച്ചു.

Advertisment