Advertisment

ദേശീയ വടംവലി ചാമ്പ്യന്‍ഷിപ്പില്‍ ചാമ്പ്യന്‍മാരായ കേരള ടീമിനെ ഇടുക്കി ജില്ലാ വടംവലി അസ്സോസിയേഷന്‍ അഭിനന്ദിച്ചു

author-image
സാബു മാത്യു
New Update

ഹാരാഷ്ട്രയിലെ നന്ദേഡില്‍ ജനുവരി 17, 18 തിയതികളില്‍ നടന്ന 32ാമത്‌ ദേശീയ വടംവലി ചാമ്പ്യന്‍ഷിപ്പില്‍ കേരളം ഓവറോള്‍ ചാമ്പ്യന്‍മാരായി. 640 കി.ഗ്രാം വിഭാഗത്തില്‍ ഒന്നാം സ്ഥാനവും, 560 കി.ഗ്രാം, മിക്‌സഡ്‌, 380 കി. ഗ്രാം എന്നീ വിഭാഗങ്ങളില്‍ രണ്ടാം സ്ഥാനവും കരസ്ഥമാക്കി മികച്ച വിജയത്തിലൂടെയാണ്‌ കേരളം ചാമ്പ്യന്‍മാരായത്‌.

Advertisment

publive-image

640 കി.ഗ്രാം വിഭാഗത്തില്‍ വിപിന്‍, ഷിന്റോ , ജിലൂബ്‌, എന്നിവര്‍ കേരളത്തിന്‌ വേണ്ടി സ്വര്‍ണ്ണ മെഡലുകള്‍ കരസ്ഥമാക്കി. 560 കി.ഗ്രാം മിക്‌സഡ്‌ വിഭാഗത്തില്‍ അഷ്‌കര്‍, അനസ്‌, സ്‌നേഹ, ജയലക്ഷ്‌മി, 380 കി.ഗ്രാമില്‍ സൂരജ്‌ എന്നിവര്‍ വെള്ളി മെഡലുകളും കരസ്ഥമാക്കി.

ഇടുക്കി ജില്ലാ വടംവലി അസ്സോസിയേഷന്‍ പ്രസിഡന്റ്‌ കെ.എം ജോസഫ്‌ ബിനോയി, സെക്രട്ടറി ജോണ്‍സന്‍ ജോസഫ്‌, വൈസ്‌ പ്രസിഡന്റ്‌ സോജന്‍ തെങ്ങുംപിള്ളില്‍, ട്രഷറര്‍ ഷാജി മുല്ലക്കര എന്നിവര്‍ വിജയികളെ അഭിനന്ദിച്ചു.

Advertisment