Advertisment

വഴിത്തല ലയണ്‍സ്‌ ക്ലബ്ബ്‌ നിര്‍മ്മിച്ചു നല്‍കുന്ന വീടിന്റെ താക്കോല്‍ദാനം മാര്‍ച്ച്‌ 30-ന്‌

author-image
സാബു മാത്യു
Updated On
New Update

വഴിത്തല:  വഴിത്തല ലയണ്‍സ്‌ ക്ലബ്ബിന്റെ സേവനപ്രവര്‍ത്തനങ്ങളുടെ ഭാഗമായി നിര്‍മ്മിച്ചു നല്‍കുന്ന വീടിന്റെ താക്കോല്‍ദാനം മാര്‍ച്ച്‌ 30-ന്‌ നടത്തുമെന്ന്‌ പ്രസിഡന്റ്‌ എം.പി. സതീശ്‌ ദത്ത്‌, സെക്രട്ടറി കെ.ഒ. തോമസ്‌ എന്നിവര്‍ അറിയിച്ചു. ശനിയാഴ്‌ച രാവിലെ 9-ന്‌ വഴിത്തല ടൗണില്‍ ചേരുന്ന സമ്മേളനത്തില്‍ വീടിന്റെ താക്കോല്‍ദാനം ലയണ്‍സ്‌ ഡിസ്‌ട്രിക്‌ട്‌ ഗവര്‍ണര്‍ അഡ്വ. എ.വി. വാമനകുമാര്‍ നിര്‍വഹിക്കും.

Advertisment

publive-image

ഇതോടനുബന്ധിച്ചു ചേരുന്ന സമ്മേളനം പി.ജെ.ജോസഫ്‌ എം.എല്‍.എ. ഉദ്‌ഘാടനം ചെയ്യും. വഴിത്തല ലയണ്‍സ്‌ ക്ലബ്ബ്‌ പ്രസിഡന്റ്‌ എം.പി. സതീശ്‌ ദത്ത്‌ അദ്ധ്യക്ഷത വഹിക്കും.

മണക്കാട്‌ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ വത്സ ജോണ്‍, മെമ്പര്‍മാരായ സന്തോഷ്‌ പത്മനാഭന്‍, ക്ലമന്റ്‌ ഇമ്മാനുവല്‍, ലയണ്‍സ്‌ ഭാരവാഹികളായ കാബിനറ്റ്‌ സെക്രട്ടറി ശ്രീകുമാര്‍, കാബിനറ്റ്‌ ട്രഷറര്‍ രാജന്‍ നമ്പൂതിരി, പ്രോജക്‌ട്‌ ഡയറക്‌ടര്‍ ഡോ. മനോജ്‌ ജോസഫ്‌ തുടങ്ങിയവര്‍ പ്രസംഗിക്കും. വഴിത്തല ഇരുവിപ്പാറ തോനാലികുന്നേല്‍ റ്റി.പി. ചിന്നമ്മയ്‌ക്കാണ്‌ വീട്‌ നിര്‍മ്മിച്ചു നല്‍കുന്നത്‌.

Advertisment