Advertisment

ചെറിയൊരു ഇടവേളയ്‌ക്കു ശേഷം വില്ലി ആശാന്‍ വീണ്ടും ബുള്ളറ്റുകളോടൊപ്പം .....

author-image
സാബു മാത്യു
Updated On
New Update

തൊടുപുഴ:  ബുള്ളറ്റ്‌ മോട്ടോര്‍ സൈക്കിളുകളുടെ തോഴന്‍ പി.ടി. വില്യം എന്ന വില്ലി ആശാന്‍ വര്‍ക്ക്‌ഷോപ്പ്‌ രംഗത്തേയ്‌ക്ക്‌ വീണ്ടും കടന്നുവരുന്നു. ബുള്ളറ്റ്‌ സ്‌നേഹികള്‍ ഏറെ സന്തോഷത്തോടെയാണ്‌ തിരിച്ചുവരവിനെ കാണുന്നത്‌.

Advertisment

1977-ല്‍ തൊടുപുഴയില്‍ പ്രവര്‍ത്തനം തുടങ്ങിയ റോയല്‍ ഓട്ടോ ഗാരേജ്‌ ബുള്ളറ്റ്‌ മോട്ടോര്‍ സൈക്കിളുകളുടെ സര്‍വ്വീസ്‌ കേന്ദ്രമായിരുന്നു. വര്‍ക്ക്‌ഷോപ്പ്‌ ഉടമ വില്ലിയും ബുള്ളറ്റ്‌ ഉടമകളും തമ്മിലുള്ള ബന്ധം അത്രയേറെ ആഴത്തിലുള്ളതായിരുന്നു. ശാരീരിക പ്രശ്‌നങ്ങളെതുടര്‍ന്ന്‌ 2004-ല്‍ വര്‍ക്ക്‌ഷോപ്പ്‌ പ്രവര്‍ത്തനം നിര്‍ത്തുകയായിരുന്നു.

publive-image

തുടര്‍ന്ന്‌ പുക പരിശോധനകേന്ദ്രം നടത്തി വരികയായിരുന്നു. ഇതിനിടെ എഞ്ചിനീയറിംഗ്‌ കഴിഞ്ഞ മകന്‍ വിജയ്‌ വില്യം ഈ രംഗത്ത്‌ വിദഗ്‌ദ്ധ പരിശീലനം നേടി. തുടര്‍ന്നാണ്‌ ആധുനിക സജ്ജീകരണങ്ങളോടെ ബുള്ളറ്റ്‌ വര്‍ക്ക്‌ഷോപ്പ്‌ തുടങ്ങുന്നത്‌. ഫെബ്രുവരി 13 ബുധനാഴ്‌ച രാവിലെ 10-ന്‌ വെങ്ങല്ലൂര്‍ കൈതക്കോട്‌ റോഡില്‍ എച്ച്‌.ഡി.എഫ്‌.സി ബാങ്കിന്‌ സമീപം വില്ലീസ്‌ റോയല്‍ മോട്ടോര്‍ സൈക്കിള്‍സ്‌ പ്രവര്‍ത്തനം ആരംഭിക്കും.

മുനിസിപ്പല്‍ ചെയര്‍മാന്‍ അഡ്വ. സി.കെ. ജാഫര്‍ ഉദ്‌ഘാടനം നിര്‍വഹിക്കും. മുനിസിപ്പല്‍ കൗണ്‍സിലര്‍മാരായ കെ. ഗോപാലകൃഷ്‌ണന്‍, രാജീവ്‌ പുഷ്‌പാംഗദന്‍, ഓട്ടോമൊബൈല്‍ വര്‍ക്ക്‌ഷോപ്പ്‌ അസോസിയേഷന്‍ പ്രസിഡന്റ്‌ വിനോദ്‌ പുഷ്‌പാംഗദന്‍ തുടങ്ങിയവര്‍ സന്നിഹിതരായിരിക്കും.

മോട്ടോര്‍ സൈക്കിള്‍ ശ്രേണിയില്‍ ബുള്ളറ്റും, ജാവയും, രാജദൂതും, സ്‌കൂട്ടറായി ലാംബിയും മാത്രമുണ്ടായിരുന്ന തൊടുപുഴയിലെ 1970-കളിലെ പരുക്കന്‍ റോഡുകളില്‍, നൂതന മെക്കാനിക്കല്‍ വൈദഗദ്ധ്യം കൊണ്ട്‌ മോട്ടോര്‍ സൈക്കിളിനെ അഭിമാനമാക്കിയതും റൈഡിംഗ്‌ ഒരു കലയാക്കിയതും റോയല്‍ ആയിരുന്നു. ബുള്ളറ്റില്‍, അതിന്റെ തനത്‌ സ്‌പന്ദനം, താളാത്മകത, സുഖസഞ്ചാരം റോയല്‍ കണ്ടെത്തി.

അന്ന്‌ മെക്കാനിക്ക്‌ മേഖലയിലെ ഏറ്റവും പുതിയ അറിവുകളും, പ്രവര്‍ത്തനരീതികളും പുത്തന്‍ കണ്ടെത്തലുകളും സൂക്ഷ്‌മതയോടെ ഗ്രഹിക്കുകയും, വാഹനങ്ങളുടെ നവീകരണത്തിനായി പരീക്ഷണത്വരയോടെ പ്രയോഗിക്കുകയും വിജയിപ്പിക്കുകയും ചെയ്‌തു.

ക്രാങ്ക്‌ വെയ്‌റ്റ്‌, ക്രാങ്ക്‌ ബുഷ്‌ നവീകരണം, കൃത്യതയുള്ള ടൈമിംഗ്‌ സെറ്റിംഗ്‌, ഇലക്‌ട്രോണിക്‌ ഇഗ്നിഷ്യനിലൂടെ സുഗമമായ ഫയറിംഗ്‌, ഇന്റര്‍നാഷണല്‍ നിലവാരത്തിലെ ബോഡി സ്റ്റൈലിംഗ്‌, കൂടുതല്‍ മൈലേജിനായുള്ള പരീക്ഷണങ്ങള്‍ എല്ലാം വിജയിച്ചവയും ഖ്യാതി നേടിയവയും ആയിരുന്നു.

ഇലക്‌ട്രോണിക്‌ ഇഗ്നീഷ്യന്‍ സിസ്റ്റം കമ്പനി ഫിറ്റ്‌ ചെയ്യുന്നതിനു മുമ്പേ റോയല്‍ പരീക്ഷിച്ച്‌ വിജയിച്ച്‌ ഫിറ്റ്‌ ചെയ്‌തിരുന്നു. അങ്ങനെ ബുള്ളറ്റിനെ അതിന്റെ യാന്ത്രികതയില്‍ നിന്നും വിടര്‍ത്തി കസ്റ്റമേഴ്‌സിന്റെ ഉത്തമസഹചാരിയും അഭിമാനവും ആക്കുന്നതില്‍ വില്ലിയും റോയല്‍ ഓട്ടോ ഗാരേജും വിജയം നേടി. ഇന്ന്‌ റോയല്‍, എഞ്ചിനീയറിംഗ്‌ വൈഭവത്തിന്റെ മൂന്നാം തലമുറയാണ്‌. ഈ കാലത്തിന്റെ ബാന്‍ഡ്‌ വിഡ്‌ത്തില്‍ പ്രവര്‍ത്തിക്കാന്‍ ഇവര്‍ സന്നദ്ധമാണ്‌.

ഇന്നത്തെ വാഹന ഉപയോഗവും, സഹചാരിത്വവും, ആഗ്രഹിക്കുന്ന സ്റ്റൈലും, പിക്ക്‌ അപ്പും വ്യത്യസ്ഥമാണ്‌. പുതിയ വാഹനം, ക്ലൈന്റ്‌ ആഗ്രഹിക്കുന്ന മെക്കാനിക്കല്‍ സ്‌പിരിറ്റ്‌, ഫിനിഷിംഗ്‌, സമയനിഷ്‌ഠ, കൈന്റ്‌ റിലേഷന്‍ എല്ലാം റോയല്‍ തിരിച്ചറിയുന്നു. പാരമ്പര്യത്താല്‍ കരുത്താര്‍ജ്ജിച്ച റോയലിന്റെ വൈഭവത്തെ ബെസ്റ്റ്‌ ട്യൂണിംഗില്‍ പ്രയോഗസജ്ജമാക്കിയിരിക്കുന്നു.

നവീകരിച്ച പുതിയ വര്‍ക്ക്‌ ഏരിയ, കാര്യക്ഷമതയുള്ള പ്രവര്‍ത്തകര്‍, പുതിയ ടൂള്‍ കിറ്റുകള്‍, പുതിയ നൂറ്റാണ്ടിന്റെ മൂന്നാം പതിറ്റാണ്ടിലേയ്‌ക്കായി അപ്‌ഡേറ്റ്‌ ചെയ്‌ത റോയല്‍...... തൊടുപുഴക്കാര്‍ക്ക്‌ വിശ്വസിക്കാം.

വിലാസം

വില്ലീസ്‌ റോയല്‍ മോട്ടോര്‍ സൈക്കിള്‍സ്‌, കൈതക്കോട്‌ റോഡ്‌,

എച്ച്‌.ഡി.എഫ്‌.സി ബാങ്കിനു സമീപം, തൊടുപുഴ

ഫോണ്‍: 9526300051.

Advertisment