Advertisment

'സാന്ത്വനം' ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുമായി വിശ്വജ്യോതി എഞ്ചിനീയറിംഗ്‌ കോളേജ്‌ വിദ്യാര്‍ത്ഥികള്‍

author-image
സാബു മാത്യു
New Update

തൊടുപുഴ: കരയുന്നവന്റെ കണ്ണുനീരൊപ്പാനും ആവശ്യക്കാരന്റെ അയല്‍ക്കാരനാകാനും യുവതലമുറയെ പ്രാപ്‌തരാക്കുക എന്ന ഉദ്ദേശലക്ഷ്യത്തോടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക്‌ പ്രാധാന്യം കൊടുത്തുകൊണ്ട്‌ വാഴക്കുളം വിശ്വജ്യോതി എഞ്ചിനീയറിംഗ്‌ കോളേജിലെ മെക്കാനിക്കല്‍ വിഭാഗം സോഷ്യല്‍ സര്‍വീസ്‌ ക്ലബിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന സാന്ത്വനം 2019 പ്രോഗ്രാം, പിറവം ക്രിസ്‌തുരാജ പ്രാര്‍ത്ഥനാ കേന്ദ്രത്തില്‍ നടത്തി. ക്രിസ്‌തുരാജയിലെ അന്തേവാസികളോടൊപ്പം ഒരു ദിനം ചെലവഴിക്കുകയും അവര്‍ക്ക്‌ ആവശ്യമായ സഹായങ്ങള്‍ നല്‍കുകയും ചെയ്‌തു.

publive-image

പിറവം മുനിസിപ്പല്‍ ചെയര്‍മാന്‍ സാബു കെ.ജേക്കബ്‌ ഉദ്‌ഘാടനം ചെയ്‌തു. കൗണ്‍സിലര്‍ ശശി കെ.ആര്‍., മെക്കാനിക്കല്‍ വിഭാഗം ഹെഡ്‌ വിനോജ്‌ കെ., സ്റ്റാഫ്‌ കോ-ഓര്‍ഡിനേറ്റര്‍മാരായ സാജു പി.എം., നിധീഷ്‌ കെ. എന്നിവര്‍ പ്രസംഗിച്ചു. സ്റ്റുഡന്റ്‌സ്‌ കോ-ഓര്‍ഡിനേറ്റര്‍മാരായ ഗൗതം അനി, ജസ്‌റ്റിന്‍ സിബി, ജോയല്‍, അരുണ്‍, നിമിത, അപര്‍ണ്ണ എന്നിവര്‍ നേതൃത്വം നല്‍കി .

Advertisment