Advertisment

വിശ്വജ്യോതിയില്‍ സ്റ്റാര്‍ട്ടപ്പ്‌ ഹബ്ബ്‌ ഉദ്‌ഘാടനം ചെയ്‌തു

author-image
സാബു മാത്യു
New Update

വാഴക്കുളം:  വിശ്വജ്യോതി എഞ്ചിനീയറിംഗ്‌ കോളേജില്‍ വിശ്വജ്യോതി ബിസിനസ്‌ ഇന്‍ക്യുബേഷന്‍ സെന്റര്‍ എന്ന പേരില്‍ സ്റ്റാര്‍ട്ടപ്പ്‌ യൂണിറ്റുകളുടെ ഹബ്ബ്‌ എല്‍ദോ എബ്രഹാം എംഎല്‍എ ഉദ്‌ഘാടനം ചെയ്‌തു. കേരള സ്റ്റാര്‍ട്ടപ്പ്‌ മിഷന്‍ ചീഫ്‌ എക്‌സിക്യൂട്ടീവ്‌ ഓഫീസര്‍ ഡോ. സജി ഗോപിനാഥ്‌ മുഖ്യപ്രഭാഷണം നടത്തി.

Advertisment

publive-image

കോളേജ്‌ മാനേജര്‍ റവ. ഡോ. ചെറിയാന്‍ കാഞ്ഞിരക്കൊമ്പില്‍ അദ്ധ്യക്ഷത വഹിച്ചു. ഡയറക്‌ടര്‍ റവ. ഡോ. ജോര്‍ജ്ജ്‌ താനത്തുപറമ്പില്‍, പ്രിന്‍സിപ്പല്‍ ഡോ. സി. ജോസഫ്‌ കുഞ്ഞുപോള്‍, മുന്‍ മാനേജര്‍ ഫാ. തോമസ്‌ മലേക്കുടി, ട്രഷറര്‍ ലൂക്കാച്ചന്‍ ഓലിക്കല്‍, ജോണ്‍സണ്‍ പറയന്നിലം, ബിസിനസ്‌ ഇന്‍ക്യൂബേഷന്‍ സെന്റര്‍ ചീഫ്‌ എക്‌സിക്യൂട്ടീവ്‌ ഓഫീസര്‍ ഡോ. കെ. കെ. രാജന്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

വിദ്യാര്‍ത്ഥികളുടെയും പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെയും യുവ സാങ്കേതിക സംരംഭകരുടെയും ഉടമസ്ഥതയിലുള്ള ടെക്‌നോ കാര്‍ട്ട്‌ ഇന്നോവേഷന്‍സ്‌ പ്രൈവറ്റ്‌ ലിമിറ്റഡ്‌, ടിനോ സോഫ്‌റ്റ്‌ വെയര്‍ ആന്റ്‌ സെക്യൂരിറ്റി സൊലൂഷന്‍സ്‌, വണ്‍കപ്പ്‌ ബിവറേജസ്‌ പ്രൈവറ്റ്‌ ലിമിറ്റഡ്‌, ഇസറോ ടെക്‌നോളജീസ്‌ പ്രൈവറ്റ്‌ ലിമിറ്റഡ്‌ തുടങ്ങിയ കമ്പനികളെ പ്രതിനിധാനം ചെയ്യുന്ന മുപ്പത്തിയഞ്ചോളം സംരംഭകര്‍ ഇതിനോടകം തന്നെ വിശ്വജ്യോതി ഇന്‍ക്യൂബേഷന്‍ സെന്ററില്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്‌.

ഇവിടെ ആധുനിക സാങ്കേതിക വിദ്യകളുടെ സഹായത്തോടെ വിദ്യാര്‍ത്ഥികളും അദ്ധ്യാപകും ആരംഭിക്കുന്ന നവസംരംഭങ്ങള്‍ക്ക്‌ പ്രവര്‍ത്തിക്കുവാനുള്ള സ്ഥലവും എല്ലാവിധ സാങ്കേതിക സൗകര്യങ്ങളും ലഭിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌ 9072964417 നമ്പറില്‍ ബന്ധപ്പെടുക.

Advertisment