Advertisment

മുന്‍ എം.എല്‍.എ. മാത്യു സ്റ്റീഫന്റെ മകൾ വിവാഹിതയായി

author-image
സാബു മാത്യു
New Update

തൊടുപുഴ:  മുന്‍ എം.എല്‍.എ. കരിങ്കുന്നം തുടിയംപ്ലാക്കല്‍ മാത്യു സ്റ്റീഫന്‍ - ശോഭ ദമ്പതികളുടെ മകള്‍ മരിയറ്റും ചുങ്കം കൊച്ചുപുരയ്‌ക്കല്‍ ജോസ്‌ ജോസഫ്‌ - ജാന്‍സി ദമ്പതികളുടെ മകന്‍ നെല്‍സണും തമ്മിലുള്ള വിവാഹം തൊടുപുഴ സെന്റ്‌ സെബാസ്റ്റ്യന്‍സ്‌ ഫൊറോന പള്ളിയില്‍ കോതമംഗലം ബിഷപ്പ്‌ മാര്‍ ജോര്‍ജ്‌ മഠത്തിക്കണ്ടത്തില്‍ ആശീര്‍വദിച്ചു.

Advertisment

publive-image

കണ്ടനാട്‌ ഭദ്രാസന ബിഷപ്പ്‌ ഡോ. തോമസ്‌ മാര്‍ അത്തനാസിയോസ്‌, ഫാ.ജോസഫ്‌ പുത്തന്‍പുരയില്‍, എം.പി.മാരായ ജോസ്‌ കെ മാണി, ഡീന്‍ കുര്യാക്കോസ്‌, തോമസ്‌ ചാഴികാടന്‍, എം.എല്‍.എ. മാരായ പി.ജെ.ജോസഫ്‌, പി.ടി.തോമസ്‌,

റോഷി അഗസ്റ്റിന്‍, പി.സി.ജോര്‍ജ്‌, മാണി സി കാപ്പന്‍, മുന്‍ എം.എല്‍.എ.മാരായ ഇ.എം. ആഗസ്‌തി, ജോസഫ്‌ വാഴയ്‌ക്കന്‍, പി.സി.ജോസഫ്‌, മുന്‍ എം.പിമാരായ ഫ്രാന്‍സിസ്‌ ജോര്‍ജ്‌, ജോയ്‌സ്‌ ജോര്‍ജ്‌, ഉപലോകായുക്ത ജസ്റ്റീസ്‌ ബാബു മാത്യു പി ജോസഫ്‌, മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ജെസ്സി ആന്റണി തുടങ്ങി നിരവധി ആളുകള്‍ പങ്കെടുത്തു.

Advertisment