Advertisment

കൊറോണ: ആസാദി സ്ക്വയർ താൽക്കാലികമായി നിർത്തിവെച്ചു

New Update

കാസർഗോഡ്:  കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിന്റെ ഭാഗമായി സർക്കാർ, പൊതുപരിപാടികളും ആൾക്കാർ സംഘം ചേരുന്നതുമായ പരിപാടികളും നിർത്തിവെക്കണമെന്നാവശ്യപ്പെട്ട സാഹചര്യത്തിൽ കാസർഗോഡ് ജില്ലാ ഭരണകൂടത്തിന്റെ നിർദ്ദേശം മാനിച്ച് പൗരത്വ വിഷയത്തിൽ കഴിഞ്ഞ 4 ദിവസമായി കാസർഗോഡ് നടന്നു വരുന്ന ആസാദി സ്ക്വയർ താൽക്കാലികമായി നിർത്തിവെക്കുന്നതായി ആസാദി ഇന്ത്യാ മൂവ്മെന്റ് ചെയർമാൻ കെ ബി മുഹമ്മദ് കുഞ്ഞി, ജന: കൺവീനർ അജിത് കുമാർ ആസാദ് എന്നിവർ പത്രക്കുറിപ്പിൽ അറിയിച്ചു.

publive-image

കൊറോണ വ്യാപനത്തിനെതിരെയുള്ള പ്രചരണ പ്രവർത്തനങ്ങളിൽ ആസാദി ഇന്ത്യാമൂവ് മെന്റ് ജില്ലാ ഭരണകൂടവുമായി ചേർന്ന് പ്രവർത്തിക്കുമെന്നും അധികാരികളുടെ അനുമതി ലഭിക്കുന്ന മുറയ്ക്ക് തുടർ സമരപരിപാടികളെക്കുറിച്ച് ആലോചിച്ച് തീരുമാനിക്കുമെന്നും നേതാക്കൾ കൂട്ടിച്ചേർത്തു.

Advertisment