Advertisment

താൽക്കാലിക തടയണയുടെ പ്ലാസ്റ്റിക് അവശിഷ്ടങ്ങൾ പൂർണ്ണമായും നീക്കംചെയ്യണമെന്ന് ആലൂര്‍ കള്‍ച്ചറല്‍ ക്ലബ്ബ്

New Update

ബോവിക്കാനം: കാസർകോട് ജില്ലയിലേക്ക് കുടി വെള്ളത്തിനായ ഉപ്പുവെള്ളം തടയുന്നതിനാവശ്യമായ താൽക്കാലിക തടയണ നിർമ്മിക്കുന്നത് മുളിയാർ ഗ്രാമപഞ്ചായത്തിലെ ആലൂർ എന്ന പ്രദേശത്താണ് 30 വർഷത്തോളമായി ആയി പ്ലാസ്റ്റിക് ചാക്ക് ഉപയോഗിച്ചാണ് ഇവിടെ താൽക്കാലിക തടയണ നിർമ്മിക്കുന്നത്.

Advertisment

publive-image

ഓരോ വര്‍ഷവും തടയണ നിർമ്മിക്കുമ്പോള്‍, അതിന്‍റെ മുമ്പ് നിർമ്മിച്ച തടയണയുടെ അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നതിന് വേണ്ടി പ്രത്യേകം ഫണ്ട് അനുവദിക്കുകയും ചെയ്യാറുണ്ട് , പക്ഷേ പുഴയുടെ മുകൾഭാഗത്ത് കാണുന്ന പ്ലാസ്റ്റിക് പ്ലാസ്റ്റിക് ചാക്കുകൾ മാത്രമാണ് നീക്കം ചെയ്യുന്നത്.

ഇപ്പോള്‍ പുഴയിൽ യിൽ നീര് കുറവായതിനാൽ വർഷങ്ങളായി ആയി നിർമ്മിച്ച ഉപയോഗിച്ച പ്ലാസ്റ്റിക് മാലിന്യങ്ങൾ മാലിന്യങ്ങൾ കുന്നുകൂടിയിട്ട് ഇപ്പോള്‍ പുഴയില്‍ കാണാന്‍ സാധിക്കും.

പ്രദേശവാസികള്‍ക്ക് ഇപ്പോള്‍ പുഴയിലെ വെള്ളം കുളിക്കാനോ,മറ്റു വീട്ടാവശ്യങ്ങള്‍ക്കോ ഉപയോഗിക്കാന്‍ പറ്റാത്ത അവസ്ഥയാണ്,ഈ അവശിഷ്ടങ്ങള്‍ കാരണം പ്രദേശ വാസികള്‍ക്ക് ചെറിച്ചിലും മറ്റു രോഗങ്ങളും പിടിപ്പെട്ടു കൊണ്ടിരിക്കുന്നു.

publive-image

ഇതിനു തൊട്ടു താഴെയായിട്ടാണ് ബാവിക്കര റഗുലേറ്റർ കം ബ്രിഡ്ജ് പണി പുരോഗമിച്ചു കൊണ്ടിരിക്കുന്നത്. ഇതിന്‍റെ പണി പൂർത്തിയാക്കി കഴിഞ്ഞാൽ ഇവിടെ വെള്ളം കെട്ടി നിർത്തുകയും പ്ലാസ്റ്റിക് അവശിഷ്ടങ്ങൾ പുഴയിൽ നിന്ന് നീക്കം ചെയ്യാൻ പറ്റാത്ത ഒരു അവസ്ഥയിലാകും.

പുഴയിലെ മുഴുവൻ പ്ലാസ്റ്റിക് ചാക്കുകൾ ഉടൻ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കാസർഗോഡ് ജില്ലാ കളക്ടർക്ക് നിവേദനം നൽകാന്‍ ഒരുങ്ങുകയാണ് ആലൂര്‍ കള്‍ച്ചറല്‍ ക്ലബ്ബ്, എത്രയും പെട്ടെന്ന് നടപടിയെടുത്തില്ലെങ്കിൽ കൂടുതൽ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്ന് ക്ലബ്ബ് പറഞ്ഞു.

Advertisment