Advertisment

സഞ്ജീവനി ആശുപത്രി നഴ്സുമാർ പട്ടിണി മാർച്ച് നടത്തുന്നു

New Update

കാഞ്ഞങ്ങാട്: മാവുങ്കാൽസഞ്ജീവനി ഹോസ്പ്പിറ്റലിലെ ആറ് നഴ്സുമാർക്ക് ജോലി നിഷേധിച്ചതിൽ പ്രതിഷേധിച്ച്ഇന്ത്യൻ നഴ്സസ്സ് അസോസ്സിയേഷൻ നാല് മാസമായി ആശുപത്രിക്കു മുന്നിൽ സമരത്തിലാണ്. സ്ഥിരപ്പെട്ട രണ്ട് പേരും നാല് വർഷം സർവ്വീസ് ഉള്ള നാല് പേരും ആണ് സമരപന്തലിൽ ഉള്ളത്.

Advertisment

publive-image

ആശുപത്രി മാനേജ്മെന്റ്മാറുന്നതായിരേഖകളിൽ മാത്രം മാറ്റം വരുത്തി തൊഴിലാളികളെ മുഴുവൻഒഴിവാക്കാൻ നടത്തിയ ഗൂഢാലോചന വിജയിച്ചില്ലതുടർന്ന് ഗവൺമെന്റ് അംഗീകരിച്ച വേതന വ്യവസ്ഥകൾക്ക് പകരംഎന്തെങ്കിലും കിട്ടുന്നത് വാങ്ങി അതിനുള്ള കരാറിൽ ഒപ്പിട്ട് അടിമ വ്യവസ്ഥയിൽജോലി ചെയ്യാൻ ആവശ്യപ്പെട്ടത് പ്രശ്‌നങ്ങൾക്ക് തുടക്കം കുറിച്ചുആറു പേരുടെ ഒഴിവിൽ ഒരു യോഗ്യതയോ സർട്ടിഫിക്കറ്റുകളോ ഇല്ലാത്തസാധാരണക്കാരെ നിയോഗിച്ച് ചൂഷണം തുടരുകയാണ്.

ബന്ധപ്പെട്ട ഉദ്യോഗസ്ഥൻമാർ ജില്ലാ കലക്ടർ അസിസ്റ്റൻഡ് ലേബർ കമ്മഷീണർ തുടങ്ങി എല്ലാ തലത്തിലും ഒത്ത് തീർപ്പാക്കാൻ ശ്രമിച്ചിട്ടും മാനേജ്മെൻറ മർക്കടമുഷ്ടി തുടരുകയാണ്.

മാനേജ്മെന്റ് ഒത്ത് തീർപ്പ് വ്യവസ്ഥക്ക് തയ്യാറാവണമെന്നും പട്ടിണിയിലായ കുടുംബങ്ങളെ വരാൻ പോകുന്ന ദുരന്തങ്ങളിൽ നിന്ന് രക്ഷിക്കണമന്നാവശ്യപ്പെട്ട് സമരസമിതി ചെയർമാൻ ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ മിഷൻ സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് കൂക്കൾ ബാലകൃഷ്ണന്റെ നേതൃത്തിൽ ജൂൺ 15, 16, 17 തിയ്യതികളിൽ പാണത്തൂരിൽ നിന്നും മാവുങ്കാൽ ആശുപത്രിയിലേക്ക് ബഹുജന പങ്കാളിത്വത്തോടെപട്ടിണി മാർച്ച് നടത്തും.

കിഴക്കൻ മലയോരജനതയുടെ പിന്തുണ ആർജിക്കുന്നതിനുംശക്തമായ മറ്റ് സമരപരിപാടികൾ വിശദീകരിക്കുന്നതിനുമാണ് 40 കിലോമീറ്റർ പദയാത്രയായി പട്ടിണിസമരം നടത്തുന്നത് ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ മിഷൻ പ്രവർത്തകർ ഐഎൻഎ പ്രവർത്തകർ മറ്റ് സാമൂഹ്യ പ്രവർത്തകർ സമരം ചെയ്യുന്ന നഴ്സുമാരുടെ കുടുംബാംഗങ്ങളും നാട്ടുകാരും മാർച്ചിൽ പങ്കെടുക്കും.

കാഞ്ഞങ്ങാട് ഗവ. ഗസ്റ്റ് ഹൗസിൽ ചേർന്ന സമരസമിതി യോഗത്തിൽ സമരസമിതി ചെയർമാൻ കൂക്കൾ ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ പ്രിൻസ് മാത്യു സ്വാഗതം പറഞ്ഞു.

ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ മിഷൻ

ജില്ലാ പ്രസിഡന്റ് കെ.ബി.മുഹമ്മദ് കുഞ്ഞി

വനിതാ സെൽ സംസ്ഥാന സെക്രട്ടറി ജമീല അഹമ്മദ്

ജില്ലാ ജോയന്റ് സെക്രട്ടറി

ഇബ്രാഹിം പാലാട്ട്

ഐ എൻ എ സംസ്ഥാന പ്രസിഡന്റ് ലിബിൻ തോമസ്, സംസ്ഥാന ജനറൽസെക്രട്ടറി

മുഹമ്മദ് ഷിഹാബ്,

ജില്ലാ പ്രസിഡന്റ് ജിഷ,

അജീഷ് ചാക്കോ അഞ്ചാല,

സതീശൻ പരക്കാട്ടിൽ

സിനി പീറ്റർ, കവിത എൻ,

സിമി തോമസ്, ശരണ്യ, പ്രശാന്ത് എന്നിവർ പ്രസംഗിച്ചു.

Advertisment