Advertisment

ഭിന്ന ശേഷി രക്ഷാകർതൃ സ്നേഹ സംഗമവും പെരുന്നാൾ വസ്ത്ര വിതരണവും നടത്തി

New Update

മൊഗ്രാൽപുത്തൂർ: കൊട്ടുർ ആസ്ഥാനമായി പ്രവർത്തിക്കുന്ന അക്കര ഫൌണ്ടേഷൻ മൊഗ്രാൽപുത്തുർ കുടുംബാരോഗ്യ കേന്ദ്രം എന്നിവയുടെ സഹകരണത്തോടെ ഐഡിയൽ ചെർപ്പുളശ്ശേരി സോഷ്യൽവർക്ക് വിദ്യാർത്ഥികൾ സംഘടിപ്പിച്ച 'സ്നേഹസംഗമം' ഭിന്നശേഷി രക്ഷാകർതൃസംഗമവും പെരുന്നാൾ വസ്ത്ര വിതരണവും നടത്തി.

Advertisment

publive-image

ചൗക്കി കൃഷി വിജ്ഞാന കേന്ദ്രത്തിൽ നടന്ന സംഗമം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീർ ഉദ്ഘാടനം അക്കര ഫൗണ്ടേഷന്റെ കീഴിൽ പഞ്ചായത്തിൽ പുനരധിവാസ സെന്റർ തുടങ്ങണെമെന്നും അതിന് എല്ലാ വിധ സാമ്പത്തിക സഹായവും നൽകുമെന്നും അദ്ധേഹം ഉറപ്പു നൽകി.

മൊഗ്രാൽപുത്തൂർ പഞ്ചായത്ത് പ്രസിഡന്റ് എ.എ ജലീൽ അദ്ധ്യക്ഷത വഹിച്ചു. അക്കര ഫൗണ്ടേഷൻ തയ്യാറാകുകായെണെങ്കിൽ ദിന്നശേഷി ഉന്നമനത്തിന് എല്ലാവിധ സഹായവും പഞ്ചായത്തിന്റെ ഭാഗത്ത് നിന്നുണ്ടാകുമെന്ന് അദ്ധേഹം ഉറപ്പു നൽകി.

മൊഗ്രാൽപുത്തുർ പഞ്ചായത്തിലെ സാമ്പത്തിക പിന്നാക്കം നിൽക്കുന്ന അറുപത് ഭിന്നശേഷി കുട്ടികൾക്ക് പെരുന്നാൾ വസ്ത്രം വിതരണം ചെയ്തു മൊഗ്രാൽ പുത്തൂർ പഞ്ചായത്തിന് കീഴിൽ ഒരു മാസത്തോളമായി നടത്തിയ ഭിന്നശേഷി സർവേ റിപോർട്ട് സംഗമത്തിൽ പഞ്ചായാത്ത് ജില്ലാ പഞ്ചായത്തിന് കൈമാറി.  സംഗമത്തിൽ അക്കര ഫൗണ്ടേഷൻ മാനേജർ മുഹമ്മദ് യാസർ പ്രൊജക്റ്റ് അവതരണം നടത്തി.

publive-image

ഹെൽത്ത് ഇൻസ്പെക്ടർ ബി.അഷറഫ് സ്വാഗതം പറഞ്ഞു. ചെങ്കള മെഡിക്കൽ ഓഫീസർ ഡോ ഷമീമ തൻവീർ ക്ലാസ് എടുത്തു ഹമീദ് ബല്ലുർ, മെഡിക്കൽ ഓഫീസർ നാസ്മിൻ ജെ.നസീർ,ഗ്രാമ പഞ്ചായത്ത്മെമ്പർമാരായഎസ് എച്ച് ഹമീദ് ,പ്രമീള, പൊതുപ്രവർത്തകൻ മാഹിൻ കുന്നിൽ, ഹ്യൂമൺ റൈറ്റ് പ്രൊട്ടക്ഷൻമിഷൻ ആരോഗ്യ സെൽ ജില്ലാ പ്രസിഡന്റ് മസൂദ് ബാവിക്കാനം, മുഹമ്മദ് ശാഫി എന്നിവർ പ്രസംഗിച്ചു.

ഭിന്നശേഷി രക്ഷാകർത്താക്കളും സാമൂഹിക പ്രവർത്തകരും സംഗമത്തിൽ പങ്കടുത്തു.

Advertisment