Advertisment

എസ് എസ് എഫ് മുള്ളേരിയ ഡിവിഷന്‍ സാഹിത്യോത്സവ് സമാപിച്ചു, ദേലംപാടി സെക്ടറിന് കലാകിരീടം

author-image
ന്യൂസ് ബ്യൂറോ, കാസര്‍കോഡ്
Updated On
New Update

ഗാളിമുഖ: സുന്നി സ്റ്റുഡന്‍റ് ഫെഡറേഷന്‍ മുള്ളേരിയ ഡിവിഷന്‍ സാഹിത്യോത്സവ് സറോളി മര്‍ഹും സ്വാബിര്‍,ഇര്‍ഷാദ് നഗരിയില്‍ സമാപിച്ചു.

5 സെക്ടര്‍ നിന്നായി 34 യൂണിറ്റിലെ 500റോളം പ്രതിഭകളാണ് മാറ്റെരുക്കിയത്. എട്ട് വിഭാഗങ്ങളിലായി നൂറോണം മത്സരങ്ങളിലാണ് മത്സരം നടന്നത്.

Advertisment

532 പോയിന്‍റ് നേടിയ ദേലംപാടി സെക്ടര്‍ ജേതാക്കളായി,പള്ളങ്കോട് രണ്ടാം സ്ഥനവും,ആദൂര്‍,മുളിയാര്‍,മുള്ളേരിയ യഥക്രമം മുന്ന്,നാല്,അഞ്ച് സ്ഥനം സ്വന്തമാക്കി, ജേതാക്കളായ ദേലംപാടി സെക്ടറിന് ട്രോഫി എസ് വൈ എസ് മുള്ളേരിയ സോണ്‍ പ്രസിഡന്‍റ് സൈനുല്‍ ആബിദീന്‍ മുത്തുക്കോയ തങ്ങള്‍ കണ്ണവം നല്‍കി.

publive-image

സമാപനം സമ്മേളനം ഡിവിഷന്‍ പ്രസിഡന്‍റ് റഹീം സഅദി പരപ്പ അധ്യക്ഷത വഹിച്ചു,മുഹിമ്മാത്ത് മനേജര്‍ ഉമര്‍ സഖാഫി കര്‍ന്നൂര്‍ പ്രാര്‍ത്ഥന നടത്തി, എസ് വൈ എസ് മുള്ളേരിയ സോണ്‍ പ്രസിഡന്‍റ് സൈനുല്‍ ആബിദീന്‍ മുത്തുക്കോയ തങ്ങള്‍ കണ്ണവം ഉല്‍ഘാടനം ചെയ്തു. ജില്ല സെക്രട്ടറി ഹസൈനര്‍ മിസ്ബാഹി സന്ദേശ പ്രഭാഷണവും,ഫിനാന്‍സ് സെക്രട്ടറി അബ്ദുറഹിമാന്‍ സഖാഫി പൂത്തപ്പലം അനുമോദനം പ്രഭാഷണം നടത്തി. കാദര്‍ ഹാജി സറോളി,സിദ്ധീഖ് പൂത്തപ്പലം സാഹിത്യോത്സവ് ഉപഹാരം സമ്മാനാച്ചു.

എസ് എസ് എഫ് ജില്ല നേതാക്കളായ , കരീം ജൗഹരി,മജീദ് ഫാളിലി,ഡിവിഷന്‍ നേതാക്കളായ ഹുസൈന്‍ കുമ്പോട്,സഫ്വാന്‍ ഹിമമി,ഉമൈര്‍ ഹിമമി,അഷ്റഫ് സഖാഫി,ജുനൈദ് ഹിമമി,ഇര്‍ഷാദ് മയ്യളം,റാഫി കാനകോട്,ഇസ്മായില്‍ ആലൂര്‍,എസ് വൈ എസ് നേതാക്കളായ ഹാരിസ് ഹിമമി,ഹനീഫ് സഅദി,അലി മാഷ് തുടങ്ങിയവര്‍ സംസാരിച്ചു.ഡിവിഷന്‍ ജനറല്‍ സെക്രട്ടറി അസ്ലം അഡൂര്‍ സ്വാഗതവും,കണ്‍വീനര്‍ നൗഷാദ് ഹിമമി നന്ദിയും പറഞ്ഞു.

Advertisment