Advertisment

ദുരിതമനുഭവിക്കുന്നർക്ക് ആശ്വസം പകർന്ന് സുന്നി നേതാക്കൾ ദുരിതാശ്വസ കേന്ദ്രങ്ങൾ സന്ദർശിച്ചു

author-image
ന്യൂസ് ബ്യൂറോ, കാസര്‍കോഡ്
Updated On
New Update

കാസർഗോഡ്:  പ്രളയം മൂലം വീട് വിട്ടിറങ്ങി വിവിധ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്ക് ആശ്വാസവുമായി കേരള മുസ്ലിം ജമാഅത്ത്, എസ് വൈ എസ്, എസ് എ എഫ് ജില്ലാ നേതാക്കൾ കാഞ്ഞങ്ങാട്, തൃക്കരിപ്പൂർ ഭാഗങ്ങളിലെ പ്രധാന ക്യാമ്പുകളാണ് നേതാക്കൾ സന്ദർശിച്ചത്.

Advertisment

publive-image

എസ് വൈ എസ് ജില്ലാ പ്രസിഡന്റ് സയ്യിദ് പി എസ് ആറ്റക്കോയ തങ്ങൾ, കേരള മുസ്ലിം ജമാഅത്ത് ജില്ലാ ഉപാധ്യക്ഷൻ പള്ളങ്കോട് അബ്ദുൽ ഖാദിർ മദനി, സയ്യിദ് ജഅഫർ സ്വാദിഖ് തങ്ങൾ മാണിക്കോത്ത്, എസ് വൈ എസ് ജില്ലാ നേതാക്കളായ കാട്ടിപ്പാറ അബ്ദുൽ ഖാദിർ സഖാഫി, സിദ്ദീഖ് സഖാഫി ബായാർ, മൂസ സഖാഫി കളത്തൂർ, ശാഫി സഅദി ഷിറിയ, എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി സ്വാദിഖ് ആവളം, കാഞ്ഞങ്ങാട് സോൺ സാരഥികളായ സത്താർ പഴയ കടപ്പുറം, അശ്റഫ് അശ്റഫി, മഹ്മൂദ് അംജദി, നൗശാദ് അഴിത്തല തുടങ്ങിയവർ സംഘത്തിലുണ്ടായിരുന്നു.

publive-image

ക്യാമ്പ് അധികൃതരുമായി നേതാക്കൾ ചർച്ച നടത്തി. ക്യാമ്പുകളിലേക്ക് അത്യാവശ്യമായ സാധനങ്ങൾ കൈമാറി.  ജില്ലാ എസ് വൈ എസ് സാന്ത്വനത്തിനു കീഴിൽ വിപുലമായ പദ്ധതികളാണ് പ്രളയ ദുരിതാശ്വാസത്തിനായി ആവിഷ്കരിച്ചിട്ടുള്ളത്. ജില്ല സുന്നി സെന്ററിൽ കൺട്രോൾ റൂം തുറന്നതിനു പുറമെ വിവിധ സോണുകളിൽ കളക്ഷൻ പോയിന്റുകൾ തുറന്നിട്ടുണ്ട്.

publive-image

Advertisment