Advertisment

മുണ്ടക്കൈ മഖാം ഉറൂസ് നേർച്ചയും മതപ്രഭാഷണ പരമ്പരയും

author-image
ന്യൂസ് ബ്യൂറോ, കാസര്‍കോഡ്
Updated On
New Update

ബോവിക്കാനം:  മുണ്ടക്കൈ മഖാം ഉറൂസ് നേർച്ചയും മത പ്രഭാഷണ പരമ്പരയും ഫെബ്രുവരി 22 മുതൽ 25 വരെ വിവിധ പരിപാടികളോടെ നടത്തപ്പെടും 22 വെള്ളി ജുമുഅക്ക് ശേഷം ഉറൂസ് കമ്മിറ്റി ചെയർമാൻ ടി.എം.മുഹമ്മദ് കുഞ്ഞി പതാക ഉയർത്തും.

Advertisment

publive-image

രാത്രി 8.30 ന് ഖാസി ത്വാഖ അഹ്മദ് മൗലവി അൽഅസ്ഹരി ഉൽഘാടന കർമ്മം നിർവ്വഹിക്കും, അബ്ദുൽ മജീദ് ബാഖവി തളങ്കര, അബ്ദുസ്സലാം ദാരിമി കരുവാരകുണ്ട് പ്രസംഗിക്കും 23 ന് സയ്യിദ് ഇബ്റാഹിം പൂകുഞ്ഞി തങ്ങൾ കല്ലക്കട്ട ഉൽബോദനം നടത്തും സിദ്ധീഖ് ഫൈസി കുംതൂർ ശംസുദ്ധീൻ ബാഖവി എരുമാട് പ്രസംഗിക്കും.

24ന് വൈകിട്ട് 4 മണിക്ക് വിവിധ മദ്റസ വിദ്യാർത്ഥികളുടെ മത്സര പരിപാടികൾ നടക്കും. ബി.എം അബൂബക്കർ ,മുഹമ്മദ് കുഞ്ഞി തൈര, വാർഡ് മെമ്പർ അസീസ് മൂലടുക്കം സമ്മാനദാനം നിർവ്വഹിക്കും രാത്രി 8.30 ന് സമാപനത്തിൽ സയ്യിദ് സൈനുൽ ആബിദീൻ തങ്ങൾ കൂട്ട് പ്രാർത്ഥനക്ക് നേതൃത്വം നൽകും.

സുബൈർ ദാരിമി പൈക്ക ഉൽഘാടനം ചെയ്യും പ്രഗൽഭ പ്രാസംഗികൻ ഉമർ ഹുദവി പൂളപ്പാടം പ്രഭാഷണം നടത്തും.മുഹമ്മദ് കുഞ്ഞി ഹനീഫി ആലൂർ; കെ.എസ് യൂസുഫ് സഅദി മൂലടുക്കം, മുസ്തഫാ സഖാഫി തൈര,ഹമീദ് ഫൈസി, ഹസൻ സഅദി മുതലപ്പാറ, സലാം മൗലവി ഉക്രം പാടി വിവിധ ദിവസങ്ങളിൽ സംബന്ധിക്കും കൺവീനർ പി.എം എ സലാംനഈമി സ്വാഗതവും റഫീക്ക് ഫൈസി നന്ദിയും പറയും.

Advertisment