Advertisment

സമസ്ത കേരള ജംഇയ്യത്തുൽ ഖുതബ ഉദുമ മണ്ഡലം കൺവെൻഷൻ കുണിയയിൽ വച്ചു നടന്നു

author-image
ന്യൂസ് ബ്യൂറോ, കാസര്‍കോഡ്
Updated On
New Update

സമസ്തകേരള ജംഇയ്യത്തുൽ ഖുത്ത ബാഹ് ഉദുമ മണ്ഡലം കൺവെൻഷൻ പ്രസിഡണ്ട് അബ്ദുൽ ഖാദർ നദ്‌വിയുടെ അധ്യക്ഷതയിൽ കുണിയയിൽ വച്ചു നടന്നു. ജംഇയ്യത്തുൽ ഖുത്വബ ജില്ലാസെക്രട്ടറി ചുഴലി മുഹ്‌യുദ്ദീൻ മുസ്‌ലിയാർ ഉദ്ഘാടനം നിർവഹിച്ചു. സുലൈമാന് സഅദി ഉദ്ബോധനം നടത്തി.

Advertisment

publive-image

സുലൈമാൻ ഫൈസി കരുവഞ്ചാൽ സ്വാഗത ഭാഷണം നടത്തി. സാമൂഹിക തിന്മക്കെതിരെ ശബ്ദിക്കുന്നതിനെ കുറിച്ചിട്ടുള്ള രൂപരേഖ തയ്യാറാക്കുകയും ജനങ്ങളെ സന്മാർഗത്തിലേക്ക് നയിക്കാൻ ഉള്ള എളുപ്പവഴികൾ പരമാവധി ഉപയോഗപ്പെടുത്താനും തീരുമാനിച്ചു കൂടാതെ സമസ്ത വൈസ് പ്രസിഡണ്ടായിരുന്ന സി എം അബ്ദുല്ല മൗലവിയുടെ കൊലപാതകരെ കണ്ടെത്താൻ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കോഴിക്കോട് വച്ച് നടത്തുന്ന പ്രതിഷേധ സമ്മേളനം വിജയിപ്പിക്കാനും തീരുമാനിച്ചു.

യോഗത്തിൽ മുനീർ ഉദവി സുബൈർ ദാരിമി പൊവ്വൽ അബ്ദുൽ ഖാദർ മദനി പള്ളംകോട് അബ്ദുൽ അസീസ് അശ്റഫി കോട്ടിക്കുളം മുഹമ്മദ് കുഞ്ഞി ഹനീഫി ആലൂർ അബ്ദുൽബാരി ബാഖവി തുടങ്ങിയവർ സംബന്ധിച്ചു.

Advertisment