Advertisment

നൂറാനിയ്യ സ്വലാത്ത് മജ്ലിസിന്‍റെ രണ്ടാം വാര്‍ഷികം ഇന്ന്‍, ഡോ.മുഹമ്മദ് ഫാറൂഖ് നഈമി കൊല്ലം മുഖ്യപ്രഭാഷണം നടത്തും

author-image
ന്യൂസ് ബ്യൂറോ, കാസര്‍കോഡ്
Updated On
New Update

ആലൂര്‍:  ആലൂര്‍ ആല്‍നടുക്കം നടക്കുന്ന മാസന്തര നൂറാനിയ്യ സ്വലാത്ത് മജ്ലിസിന്‍റെ രണ്ടാം വര്‍ഷികവും, മതപ്രഭാഷണവും ഇന്ന് (മാര്‍ച്ച് 1 വെള്ളി) വൈകുന്നേരം 5 മണിക്ക് നൂറാനിയ്യ നഗരിയില്‍ നടക്കും.

Advertisment

publive-image

പ്രാരംഭ പ്രാര്‍ത്ഥനയ്ക്ക് സയ്യിദ് അബ്ദുല്‍ ഖാദിര്‍ ആറ്റക്കോയ തങ്ങള്‍ ആലൂര്‍ നേതൃത്വം നല്‍കും.  സയ്യിദ് മുത്തുക്കോയ തങ്ങള്‍ അല്‍ അഹ്ദല്‍ കണ്ണവം ഉല്‍ഘാടനം ചെയ്യും.

ഡോ.മുഹമ്മദ് ഫാറൂഖ് നഈമി അല്‍ ബുഖാരി കൊല്ലം മുഖ്യപ്രഭാഷണം നടത്തും. നൂറാനിയ്യ സ്വലാത്ത് മജ്ലിസിനും, കൂട്ടുപ്രാര്‍ത്ഥനയ്ക്ക് സയ്യിദ് ഹസ്ബുള്ളാഹില്‍ ബാഖവി കൊല്ലം നേതൃത്വം നല്‍കും. പ്രമുഖ സാദാത്തുകളും, പണ്ഡിതന്മാരും സംബന്ധിക്കും.

Advertisment