Advertisment

അക്കര ഫൗണ്ടേഷൻ തെറാപ്പി സെന്ററിന് കുറ്റിയടിച്ചു

author-image
ന്യൂസ് ബ്യൂറോ, കാസര്‍കോഡ്
Updated On
New Update

ബോവിക്കാനം:  ശാരീരിക മാനസീക സാമൂഹിക വെല്ലുവിളികൾ നേരിടുന്നവരെ പുനരധിവസിപ്പിക്കുന്നതിന്കോട്ടൂരിൽ അക്കര ഫൗണ്ടേഷൻ ആരംഭിക്കുന്ന തെറാപ്പി സെന്ററിന്റെ കുറ്റിയടിക്കൽ കർമ്മം സമസ്തകേരള ജംഈയതുൽ ഉലമ സംസ്ഥാന പ്രസിഡണ്ടും, കാഞങ്ങാട് സംയുക്ത ജമാഅത്ത് ഖാളിയും മായ ജിഫ്രി മുത്തുക്കോയ തങ്ങൾ നിർവഹിച്ചു.

Advertisment

publive-image

അക്കര ഫൗണ്ടേഷൻ ചെയർമാൻ അക്കര അബ്ദുൾ അസീസ്, ബോവിക്കാനം ജുമാമസ്ജിദ് ഖത്തീബ്അബ്ദുസ്സലാം ദാരിമി കരുവാരക്കുണ്ട്, കോട്ടൂർ മസ്ജിദ് ഖത്തീബ് ഖലീൽ ഫൈസി, കെ.ബി. മുഹമ്മദ്‌ കുഞ്ഞി,മൻസൂർ മല്ലത്ത്, മൊയ്‌ദീൻ പൂവടക്കം, അക്കര ഫൗണ്ടേഷൻ ഭാരവാഹികളും, സാമൂഹിക രാഷ്ട്രീയ മേഖലയിലെ പ്രമുഖരും പങ്കെടുത്തു.

സെറിബ്രൽ പാഴ്‌സി, ഓട്ടിസം, ഇന്റലക്ച്വൽ ഡിസബിലിറ്റിസ് എന്നിവ ബാധിച്ച കുട്ടികൾക്കുള്ള ഫിസിയോ തെറാപ്പി, സ്പീച് തെറാപ്പി, ഒക്കുപ്പാഷൻ തെറാപ്പി, സ്‌പെഷ്യൽ എഡ്യൂക്കേഷൻ, സെന്സറി ഇന്റഗ്രേഷൻ തെറാപ്പി, ഹൈഡ്രോ തെറാപ്പി മറ്റു സേവനങ്ങളും അക്കര കെയർ ഫോർ ചൈൽഡ് ഡിവലൊപ്മെന്റ് സെന്ററിൽ ലഭ്യമാകുമെന്നു ഭാരവാഹികൾ അറിയിച്ചു.

Advertisment