Advertisment

നെഹ്റു യുവജനകേന്ദ്രയുടെയും ആലൂർ കൾച്ചറൽ ക്ലബ്ബിന്റെയും സംയുക്താഭിമുഖ്യത്തിൽ ആലൂർ കുളം നവീകരിച്ചു

author-image
ന്യൂസ് ബ്യൂറോ, കാസര്‍കോഡ്
Updated On
New Update

ആലൂര്‍:  നെഹ്റു യുവകേന്ദ്രയുടെയും ആലൂർ കൾച്ചറൽ ക്ലബ്ബിന്റേയും സംയുക്താഭിമുഖ്യത്തിൽ ആലൂർ കുളം നവീകരിച്ചു. വൃക്ഷങ്ങളും പ്ലാസ്റ്റിക്കുകളും നിറഞ്ഞതോടെ കുളം മലിനമായ അവസ്ഥയിലായിരുന്നു.

Advertisment

publive-image

കൾച്ചറൽ ക്ലമ്പിന്റെ പ്രവർത്തകരും നാട്ടുക്കാരും കൂടി കുളം ശുചീകരിച്ചു. പ്രദേശത്തുള്ള ജനങ്ങൾക്ക് കുടിക്കുവാനും' കൃഷിക്കും മറ്റും ഉപകാരപ്രതമായ രീതിയിൽ ക്ലബ്ബ് പ്രവർത്തകർ കുളം സുചീകരിച്ചു. മഹത്മാഗാന്ധി സ്വച്ഛതാ മഹാ അഭിയാൻ ശ്രമദാന ക്യാമ്പയിൻ പരിപാടി ആലൂർ MGLC PTA പ്രസിഡന്റ് അബ്ദുല്ല അപ്പോളോ ഉദ്ഘാടനം ചെയ്തു.

ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ക്ലബ് പ്രവർത്തകരേ അഭിനന്ദിക്കുകയും ഇതുപോലെയുള്ള പരിപാടികൾ സംഘടിപ്പിച്ച് ജില്ലയിലെതന്നെ മികച്ച ക്ലബ് ആയി മാറാൻ കഴിയും എന്ന് പറഞ്ഞു. ക്ലബ്ബ് പ്രസിഡണ്ട് ലത്തീഫ് ടി എ അധ്യക്ഷനായി. ക്ലബിന്റെ ഉപദേശക സമിതി അംഗം ജമാൽ സ്വാഗതം പറഞ്ഞു.

TK മൊയ്തു, സൈനു, കാദർ MA, നിസാം, അപ്പി, നവാസ്, ജുനൈദ് എന്നിവർ സംസാരിച്ചു. നിസാം ആൽനടുക്കം നന്ദിയും പറഞ്ഞു.

Advertisment