Advertisment

ചെർക്കളയിൽ സൗജന്യ പി.എസ്‌.സി പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു

New Update

ചെര്‍ക്കള:  കേരള സർക്കാർ ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴിൽ കാസർഗോഡ് ജില്ലയിൽ ചെർക്കളയിൽ പ്രവർത്തിക്കുന്ന ന്യൂനപക്ഷ യുവജനതക്കായുള്ള പി.എസ്‌.സി പരിശീലന കേന്ദ്രത്തിൽ 2020 ജനുവരി മാസം ഒന്നിന് ആരംഭിക്കുന്ന സൗജന്യ പരിശീലന ബാച്ചുകളിലേക്ക് 2019 ഡിസംബർ 01 മുതൽ അപേക്ഷ ക്ഷണിച്ചു.

Advertisment

publive-image

ഉദ്യോഗാർഥികളുടെ സൗകര്യമനുസരിച്ച് റെഗുലർ, ഹോളിഡേ ബാച്ചുകൾ ലഭ്യമാണ്.ന്യൂനപക്ഷ വിഭാഗത്തിന് 80 ശതമാനവും ഒ.ബി.സി വിഭാഗത്തിന് 20 ശതമാനവും സീറ്റുകൾ ലഭിക്കും.

യോഗ്യരായവർ എസ്എസ്എൽ.സി ബുക്ക്, മറ്റു വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍,ആധാർ കാർഡ് എന്നിവയുടെ പകർപ്പും രണ്ടു കോപ്പി ഫോട്ടോയും സഹിതം കോച്ചിംഗ് സെൻറർ ഫോർ മൈനോറിറ്റി യൂത്ത്, കാസർഗോഡ്(New bus stand terminal cherkala) സെന്ററിൽ അപേക്ഷിക്കണം.

'അപേക്ഷാ ഫോറം ഓഫീസിൽ നിന്നും നേരിട്ട് ലഭിക്കുന്നതാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2019 ഡിസംബർ 18.

പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തില്‍ ആയിരിക്കും ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് www.minority welfare. kerala.gov.in എന്ന വെബ് സൈറ്റിലും, 04994 281142 എന്ന നമ്പറിലും ലഭ്യമാണ്.

Advertisment