Advertisment

'എന്റെ വോട്ട് എന്റെ ശക്തി ആൾ കേരള സൈക്കിൾ റൈഡ്ന്' കാസർകോട് തുടക്കം കുറിച്ചു

author-image
admin
New Update

കാസർകോട്:  പാലക്കാട് ഗവ. എന്ജിനീറിങ് കോളേജ് സൈക്ലിംഗ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്വീപ്പ് കേരള ഘടകത്തിന്റെ സഹകരണത്തോടെ നടക്കുന്ന "എന്റെ വോട്ട് എന്റെ ശക്തി ആൾ കേരള സൈക്കിൾ റൈഡ്ന്" കാസർകോട് തുടക്കം കുറിച്ചു.

Advertisment

publive-image

ജനാധിപത്യത്തിന്റെ വിജയത്തിനായി എല്ലാ പൗരന്മാരും വോട്ടവകാശം വിനിയോഗിക്കുക, കരുത്തുറ്റ ജനാധിപത്യത്തിന് വിപുലമായ ജനപങ്കാളിത്തം ഉറപ്പ് വരുത്തുക, യുവാക്കളെ വോട്ട് ചെയ്യാൻ പ്രോത്സാഹിപ്പിക്കുക, കേരളത്തിലുടനീളം സൈക്ലിങ് പ്രോത്സാഹിപ്പിക്കുക, ഹരിത പെരുമാറ്റചട്ടം തെരഞ്ഞെടുപ്പ് പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യങ്ങൾ ആണ് ആൾ കേരള സൈക്കിൾ റൈഡ് മുന്നോട്ട് വെക്കുന്നത്.

ഏപ്രിൽ 12 ന് കാസർകോട് നിന്ന് ജില്ല കളക്ടർ ഡോ. സജിത്ത് ബാബു ഐ.എ.എസ് ഫ്ലാഗ് ഓഫ്‌ ചെയ്ത സൈക്കിൾ റൈഡ് 8 ദിവസം കൊണ്ട് 10 ജില്ലകളിലൂടെ കടന്നു തിരുവനന്തപുരത്തു എത്തി ചേരും. സൈക്കിൾ യാത്രയോടൊപ്പം തന്നെ കടന്നുപോകുന്ന പ്രധാനപ്പെട്ട നഗരങ്ങളിൽ വോട്ടവകാശം വിനിയോഗിക്കേണ്ടതിന്റെ പ്രാധാന്യം മുൻനിർത്തിയും ക്യാമ്പയിനിംഗ് ഉം സംഘടിപ്പിക്കുന്നുണ്ട് ഈ സംഘം.

ഒരു ദിവസം 90 കിലോമീറ്ററോളം ആണ് സൈക്കിൾയാത്ര. ഗവ. എഞ്ചിനീയറിങ് കോളേജ് പാലക്കാടിലെ വിദ്യാർഥികളായ ജസീൽ, സാബിൻ, ജുനൈദ്, ശഹരിയാർ, അദ്നാൻ, ജിബിൻ എന്നിവരാണ് സൈക്കിൾ റൈഡിൽ പങ്കെടുക്കുന്നത്.

Advertisment