Advertisment

വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവർക്കും പൊതുജനങ്ങൾക്കും മാനസിക സമ്മർദം കുറയ്ക്കാൻ ഓൺലൈൻ കൗൺസിലിങ് സേവനവുമായി 'ഹാപ്പിനസ് ലാബ്'

New Update

കാസർകോട്:  കൊറോണ സംശയത്താൽ വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവർക്കും പൊതുജനങ്ങൾക്കും മാനസിക സമ്മർദം കുറയ്ക്കാൻ ഓൺലൈൻ കൗൺസിലിങ്

സേവനവുമായി 'ഹാപ്പിനസ് ലാബ്'.

Advertisment

ബേഡഡുക്ക പഞ്ചായത്ത് യൂത്ത് കോഡിനേഷൻ കമ്മിറ്റി, വൈബ്രൻ്റ് കമ്യൂണിറ്റി ആക്ഷൻ നെറ്റ് വർക്ക് (വീ-കാൻ) എന്ന സന്നദ്ധ സംഘടനയുടെ സഹായത്തോടെയാണ് 'ഹാപ്പിനസ് ലാബ്' പ്രവർത്തിക്കുന്നത്.

publive-image

കേന്ദ്ര യുവജന-കായിക മന്ത്രാലയത്തിന് കീഴിൽ ചെന്നൈയിലെ ശ്രീപെരുമ്പത്തൂർ രാജീവ്ഗാന്ധി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് യൂത്ത് ഡെവലപ്പ്മെൻ്റ് പൂർവ വിദ്യാർത്ഥികൾ നേതൃത്വം നൽകുന്ന എൻ. ജി. ഒയാണ് വൈബ്രൻ്റ് കമ്യൂണിറ്റി ആക്ഷൻ നെറ്റ് വർക്ക്.

കാസർകോട് ജില്ലയിലെ കേന്ദ്രാവിഷ്കൃത പദ്ധതികളുടെ ഏകോപന നിരീക്ഷണ കമ്മിറ്റിയായ ദിശാ കമ്മിറ്റിയിലേക്ക് നാമനിർദേശം ചെയ്യപ്പെട്ട സന്നദ്ധ സംഘടന കൂടിയാണിത്.

രാജീവ്ഗാന്ധി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് യൂത്ത് ഡെവലപ്പ്മെൻ്റിലെ കൗൺസിലിങ് സൈക്കോളജി വിഭാഗത്തിലെ വിദ്യാർഥികളും കൗൺസിലിംഗ് രംഗത്ത് ജോലി ചെയ്യുന്ന പൂർവവിദ്യാർഥികളുമാണ് ഓൺലൈൻ കൗൺസിലിങ് സേവനം നല്കുന്നത്.

ഫോൺ - 9995362596, 7034181171, 9645695515, 9567346961.

Advertisment