Advertisment

ഹ്യൂമൻ റൈറ്റ് പ്രൊട്ടക്ഷൻ മിഷൻ ജില്ലാ പ്രവാസി സെൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

author-image
അബ്ദുള്ള ആളൂര്‍
Updated On
New Update

കാസറഗോഡ്:  ഹ്യൂമൻ റൈറ്റ് പ്രൊട്ടക്ഷൻ മിഷൻ (എച്ച്.ആർ.പി.എം) പ്രവാസി സെൽ ജില്ലാ കമ്മിറ്റിയുടേയും ദേളി എച്ച്.എൻ.സി ആശുപത്രിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ എച്ച് ആർ പി എം ജില്ലാ ആസ്ഥാനമായ നായന്മാർമൂല കെ.എം കോംപ്ലക്സിൽ വെച്ച് സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

Advertisment

publive-image

മെഡിക്കൽ ക്യാമ്പ് എച്ച് ആർ പി എം ജില്ലാ പ്രസിഡണ്ട് കെ.ബി മുഹമ്മദ് കുഞ്ഞി ഉദ്ഘാടനം ചെയ്തു. ഹ്യൂമൻ റൈറ്റ് പ്രൊട്ടക്ഷൻ മിഷൻ പ്രവാസി സെൽ ജില്ലാ പ്രസിഡണ്ട് ശാഫി കല്ലുവളപ്പിൽ അദ്ധ്യക്ഷത വഹിച്ചു.

publive-image

എച്ച് ആർ പി എം ജില്ലാ സെക്രട്ടറി ഷാഫി ചൂരിപ്പള്ളം, സംസ്ഥാന ആരോഗ്യ സെൽ സെക്രട്ടറി ബി.അഷ്റഫ് ,സംസ്ഥാന യൂത്ത് ട്രഷറർ നാസർ ചെർക്കളം, സംസ്ഥാന വനിതാ സെൽ സെക്രട്ടറി ജമീല അഹ്മദ്, മീഡിയ കൺവീനർ മൻസൂർ മല്ലത്ത്, താലൂക്ക് സെക്രട്ടറി ഷെരീഫ് മുഗു,എച്ച് എൻസിയെ പ്രതിനിധികരിച്ച് ഡോക്ടർ ശാക്കിബ് മുണ്ടോൾ, തുടങ്ങിയവർ പ്രസംഗിച്ചു. ക്യാമ്പ് കോഡിനേറ്റർ കാദർ പാലാത്ത് സ്വാഗതവും ജില്ലാ പ്രവാസി സെൽ സെക്രട്ടറി അബ്ദുല്ല ആലൂർ നന്ദിയും പറഞ്ഞു.

Advertisment