മാസ്തിക്കുണ്ട്: കേരള മുസ്ലിം ജമാഅത്ത് എസ് വൈ എസ് എസ് എസ് എഫ് മാസ്തികുണ്ട് യൂണിറ്റ് സലാത്ത് ഇരുപതാം വാർഷികത്തിന് എസ് വൈ എസ് മുള്ളേരിയ സോൺ ഓർഗനൈസേഷൻ സെക്രട്ടറി ജാഫർ സഅദി പളത്തൂർ പതാക ഉയർത്തിയതോടെ തുടക്കമായി.
ഇന്ന് 25 തിങ്കളാഴ്ച വൈകുന്നേരം 7 മണിക്ക് എസ് വൈ എസ് ജില്ലാ പ്രസിഡണ്ട് സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്യും. നൗഫൽ സഖാഫി കളസ മുഖ്യപ്രഭാഷണം നടത്തും. രണ്ടാം ദിവസം 26 ചൊവ്വാഴ്ച വൈകിട്ട് 7മണിക്ക് എസ് വൈ എസ് മുള്ളേരിയ സോൺ പ്രസിഡൻറ് സയ്യിദ് സൈനുൽ ആബിദീൻ തങ്ങൾ ഉദ്ഘാടനം ചെയ്യും. ലുഖ്മാനുൽ ഹക്കീം സഖാഫി പുല്ലാര മുഖ്യപ്രഭാഷണം നടത്തും.
മൂന്നാം ദിവസം 27 ബുധൻ ബുധനാഴ്ച ഏഴുമണിക്ക് ബഷീർ സഖാഫി കൊല്ല്യം ഉദ്ഘാടനം ചെയ്യും. ശാക്കിർ ബാഖവി മമ്പാട് മുഖ്യപ്രഭാഷണം നടത്തും സമാപന ദിവസം 28 വ്യാഴം വൈകുന്നേരം നാലുമണിക്ക് സ്വലാത്ത് മജ്ലിസിന് സയ്യിദ് അബ്ദുൽ ഖാദർ ആറ്റക്കോയ തങ്ങൾ ആലൂർ നേതൃത്വം നൽകും.
സമാപന സമ്മേളനം രാത്രി ഏഴു മണിക്ക് എസ് വൈ എസ് ജില്ലാ ഫിനാൻസ് സെക്രട്ടറി കാട്ടിപ്പാറ അബ്ദുൽ ഖാദിർ സഖാഫി ഉദ്ഘാടനം ചെയ്യും. ഷാഫി ബാഖവി ചാലിയം മുഖ്യപ്രഭാഷണം നടത്തും. സമാപന പ്രാർത്ഥനയ്ക്ക് താജുശരീഅ അലിക്കുഞ്ഞി ഉസ്താദ് നേതൃത്വം നൽകും.