Advertisment

മൊഗ്രാൽ പുത്തൂർ കുടുംബാരോഗ്യകേന്ദ്രത്തിലെ പി.എച്ച്.എൻ. എം വത്സല സർവ്വീസിൽ നിന്നും വിരമിച്ചു

author-image
ന്യൂസ് ബ്യൂറോ, കാസര്‍കോഡ്
Updated On
New Update

മൊഗ്രാൽ പുത്തൂർ:  32വർഷത്തെ സേവനത്തിനുശേഷം  മൊഗ്രാൽ പുത്തൂർ കുടുംബാരോഗ്യകേന്ദ്രത്തിലെ പി.എച്ച്.എൻ. എം.വത്സല സർവ്വീസിൽ നിന്നും വിരമിച്ചു. 1987-ൽ സർവീസിൽ പ്രവേശിച്ച വത്സല ജില്ലയിലെ വിവിധ പ്രാഥമികാരോഗ്യകേന്ദ്രങ്ങളിൽ ജോലി ചെയ്തിട്ടുണ്ട്.

Advertisment

publive-image

കണ്ണൂർ ജില്ലയിലെ മട്ടന്നൂരിൽ CHC നിന്നാണ് പി.എച്ച് എൻ ആയി മൊഗ്രാൽപുത്തൂർ കുടുംബാരോഗ്യേന്ദ്രത്തിൽ ജോലിയിൽ പ്രേവേശിക്കുന്നത്. ജില്ലയിലെ ജോലിനോക്കിയപഞ്ചായത്ത്കളിലെ മാതൃ ,ശിശു മരണങ്ങൾ കുറയ്ക്കാനും, രോഗപ്രതിരോധ കുത്തിവെയ്പു ക്യാമപുകൾ സംഘടിപ്പിച്ച് ബോധവൽക്കരണം നടത്തിയും മികച്ച പ്രവർത്തനമാണ് നടത്തിയത്.

ജെ.പി.എച്ച്. എൻ;ആശാ പ്രവർത്തകർക്ക് കൃത്യമായ പരിശിലനം നൽകി ആരോഗ്യ സേവനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാൻ വത്സലയ്ക്ക് സാധിച്ചിട്ടുണ്ട്.  ആരോഗ്യ,കുടുംബക്ഷേമ രംഗത്ത് മികച്ചസേവനം നടത്തിയതിന്  ജനങ്ങളുടെ ആദരവും,ആരോഗ്യ വകുപ്പിന്റെ പ്രശംസയും പിടിച്ചു പറ്റിയിട്ടുണ്ട്.

publive-image

മൊഗ്രാൽ പുത്തൂർ കുടുംബാരോഗ്യ കേന്ദ്രം സ്റ്റാഫ് കൗൺസിൽ യാത്രയപ്പ് നൽകി. മെഡിക്കൽ ഓഫീസർ ഡോ. നാസ്മിൻ ജെ നസീർ അധ്യക്ഷം വഹിച്ചു.  ഹെൽത്ത് ഇൻസ്പെക്ടർ ബി.അഷ്റഫ് സ്വാഗതം പറഞ്ഞു.

ഡോ. സുജയ്, രതീഷ്, എ.പി സുന്ദരൻ;കെ.ജയറാം,രാജി, ശൈലജ, സുലേഖ,കുഞ്ഞിരാമൻ,ത്രേസ്യ, കനി, അമ്പിളി, ജഫീനാ, ഹണി, മറിയംബി, കനി, പ്രവീൺ എന്നിവർ പ്രസംഗിച്ചു. എം.വത്സല യാത്രയപ്പിനു മറുപടി പ്രസംഗം നടത്തി.

സ്റ്റാഫ് കൗൺസിലിന്റെ ഉപഹാരം മെഡിക്കൽ ഓഫീസർ നൽകി.  വത്സലയുടെ കുടുംബാംഗങ്ങൾ, ആരോഗ്യ പ്രവർത്തകർ' ആശ, മറ്റു ജീവനക്കാർ സംബന്ധിച്ചു.

Advertisment