Advertisment

മൊഗ്രാൽപുത്തൂരിൽ ഭിന്നശേഷിക്കാരായി ജനിക്കുന്ന കുട്ടികളുടെ എണ്ണം കൂടുന്നതായി സർവ്വെ റിപ്പോർട്ട്. വിദഗദ്ധ പഠനം നടത്തണമെന്ന് പഞ്ചായത്ത് ഭരണസമിതി

author-image
അബ്ദുള്ള ആളൂര്‍
Updated On
New Update

മൊഗ്രാൽപുത്തൂർ:  മൊഗ്രാൽപുത്തൂർ ഗ്രാമപഞ്ചായത്തിൽ ഇപ്പോൾ ജനിക്കുന്ന കുട്ടികളിൽ ഭിന്നശേഷിക്കാരുടെ എണ്ണം കൂടുന്നതായി സർവ്വേ റിപ്പോർട്ട്.

കുടുംബാരോഗ്യകേന്ദ്രത്തിന്റെ നേതൃത്വത്തിൽ "അക്കര ഫൗണ്ടേഷന്റെ" സഹായത്തോടെ ചെർപ്പുളശേരി ഐഡിയൽ കോളേജ് ' MSW വിദ്യാർത്ഥികൾ നടത്തിയ സർവേയിലാണ് ഇത് കണ്ടെത്തിയത്.

Advertisment

എൻഡോസൾഫാൻ ദുരിത ബാധിത പഞ്ചായത്തുകളിൽ ഉള്ളതിനേക്കാൾ കൂടുതൽ ഭിന്നശേഷിക്കാർ ഉള്ളതായി നേരത്തേ കണ്ടെത്തിയിരുന്നു.  ആശങ്കാജനകമായ ഈ സ്ഥിതിവിശേഷം തുടരുന്നത് വിദഗദ പഠനത്തിത് വിധേയമാക്കണമെന്ന് ഗ്രാമപഞ്ചായത്ത് ഭരണസമിതി യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു.

publive-image

പഞ്ചായത്തിലെ 15 വാർഡുകളിലായി 400 ഓളം ഭിന്നശേഷിക്കാരുള്ളതായി സർവേയിൽ കണ്ടെത്തിയിട്ടുണ്ട്.

പ്രായം അടിസ്ഥാനത്തിൽ

5 വയസ്സിനു താഴെയുള്ള 8 പേരും, 5-10-വയസ്സ് പ്രായമുള്ള - 13 പേരും

10-18 ഇടയിൽ 45

18-50 ഇടയിൽ 250

50 ന് മുകളിൽ 78 പേരും ഉണ്ടെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.....

120 പേർ ബുദ്ധിമാന്ദ്യവും , 102 പേർ - അംഗവൈകല്യം

27 പേർ കേൾവി വൈകല്യം

6 - പേർ സെറിബ്രൽ പാർസിയും

സംസാര വൈകല്യമുള്ള - 6 പേർ

ഓട്ടിസം, മറ്റ് വൈകല്യം ബാധിച്ചവർ 30 പേരെയും കണ്ടെത്തിയതായി റിപ്പോർട്ട് വ്യക്തമാക്കുന്നു... ഭിന്നശേഷിക്കാരിൽ 178 പേരും 30-50% വൈകല്യം ഉള്ളവരാണ്.  അതു കൊണ്ടു തന്നെ ബഹു ഭൂരിഭാഗം പേരും പരാ(ശയത്തോടെ യാണ് ജീവിക്കുന്നത്... ഇവരിൽ 78% പേരും സാമ്പത്തികമായി വളരെ ദുരിതം അനുഭവിക്കുന്നവരാണ്....

61 പേർക്ക് ഭിന്നശേഷി സർട്ടിഫിക്കറ്റ് ഇല്ലാത്തത് കാരണം സർക്കാറിന്റെ ഭാഗത്ത് നിന്നും ഒരു ആനുകൂല്യവും ലഭിക്കുന്നില്ല... ആദ്യഘട്ടത്തിൽ സ്വകാര്യ സ്ഥാപനങ്ങളിൽ ചികിത്സ തേടിയിരുന്നുവെങ്കിലും സാമ്പത്തിക പ്രയാസത്താൽ .. ഫിസിയോ തെറാപ്പിയും, മറ്റ് ചികിത്സകളും തുടരാൻ സാധിക്കാത്തവരുമാണ്.

എന്നാൽ 33 പേർക്ക് ഒരു തരത്തിലുമുള്ള ചികിത്സ ലഭിച്ചിട്ടില്ല എന്നത് വേദനാജനകമാണ്.... പഞ്ചായത്തിൽ വർധിച്ചു വരുന്ന ഭിന്നശേഷി ക്കാരുടെ എണ്ണത്തെ കുറിച്ച് വിശദമായ ശാസ്ത്രീയ പഠനം നടത്തേണ്ടത് അനിവാര്യമാണെന്ന് സർവെ റിപ്പോർട്ടിൽ പറയുന്നു.....

ഭിന്നശേഷിക്കാരുടെ ചികിത്സയെ കുറിച്ചും ത്രിതല പഞ്ചായത്തിന് നടപ്പിലാക്കാൻ സാധിക്കുന്ന പദ്ധതികളെ കുറിച്ചും റിപ്പോർട്ടിൽ വിശദമായി പ്രതിപാദിക്കുന്നുണ്ട്.. ജനപ്രതിനിധികൾ, ആരോഗ്യ പ്രവർത്തകർ, അംഗൻവാടി, ആശാ എന്നിവരുടെ സഹായത്തോടെയാണ് വാർഡുകളിൽ സർവേ നടത്തിയത്..

മെഡിക്കൽ ഓഫീസർ ഡോക്ടർ നാസ്മിൻ.ജെ.നസീർ ഹെൽത്ത് ഇൻസ്പെക്ടർ ബി.അഷറഫ് എന്നിവരുടെ മേൽനോട്ടത്തിൽ നടത്തിയ സർവേയ്ക്ക് അക്കര ഫൗണ്ടേഷൻ - പ്രോജക്ട് മാനേജർ മുഹമ്മദ് യാസർ, എം.എസ് ഡബ്ലു വിദ്യത്ഥികളായ പി.ജി.ഷാഫി,ഷഹദ്,ഷാഫി വാഫി ജുനിയർ.എച്ച്.ഐ മാരായ സുന്ദരൻ, റഷീദ് , JPhn മാരായ രാജി, ഷൈലജ... എന്നിവർ നേതൃത്വം നൽകി.  CPCRI- ഹാളിൽ വച്ചു നടത്തിയ ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് AGC. ബഷീറിന് ഗ്രാ. പഞ്ചാ.പ്രസിഡണ്ട് AA. ജലീൽ സർവ്വെ റിപ്പോർട്ട് നൽകി പ്രകാശനം ചെയ്തു...

Advertisment