Advertisment

മഹ്ളറത്തുൽ ബദ് രിയ്യയും, പ്രാര്‍ത്ഥന സംഗമവും ശനിയാഴ്ച ആലൂരില്‍

author-image
ന്യൂസ് ബ്യൂറോ, കാസര്‍കോഡ്
Updated On
New Update

മുളിയാർ:  കേരള മുസ്ലിം ജമാഅത്ത് - എസ് വൈ എസ് - എസ് എസ് എഫ് ആലൂർ യൂണിറ്റ് കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ മാസാന്തരം സംഘടിപ്പിക്കുന്ന മഹ്ളറത്തുൽ ബദ് രിയ്യ ആത്മീയ സദസ്സും എസ് വൈ എസ് യൂണിറ്റ് കമ്മിറ്റി സംഘടിപ്പിക്കുന്ന ളിയാഫ കുടുംബ സഭയും ഒക്ടോബർ 19 ന് ശനിയാഴ്ച രാത്രി 7 മണിക്ക് ആലൂർ താജുൽ ഉലമ സാന്ത്വന കേന്ദ്രത്തിൽ നടക്കും.

Advertisment

publive-image

പ്രദേശങ്ങളിൽ നിന്നും മരണപ്പെട്ടു പോയ ആലൂർ തൊപ്പി മുഹമ്മദ്, സുഹ്റ കോളോട്ട് എന്നിവർക്ക് യൂണിറ്റിലെ പ്രവർത്തകർ ഓതിയ ഖതമുൽ ഖുർആനും പ്രത്യേക ദിക്റ് ദുആ മജ്ലിസും നടക്കും.

രാത്രി 7 മണിക്ക് ളിയാഫ എസ് വൈ എസ് മുള്ളേരിയ സോൺ ഉപാദ്ധ്യക്ഷൻ അബ്ദുൽ റസ്സാഖ് സഖാഫി പള്ളംകോട് നേതൃത്വം നൽകും.  തുടർന്ന് നടക്കുന്ന മഹ്ളറത്തുൽ ബദ്രിയ്യ, ഖത്മുൽ ഖുർആൻ, ദിക്റ്- ദുആ മജ്ലിസിന്ന് സയ്യിദ് ജലാലുദ്ധീൻ അൽ ഹാദി ആദൂർ നേതൃത്വം നൽകും.ഡിവിഷന്‍ സർക്കിൾ,സെക്ടര്‍,യൂണിറ്റ് നേതാക്കൾ സംബന്ധിക്കും

Advertisment