Advertisment

മുണ്ടക്കൈ മഖാം ഉറൂസിന്ന് ഇന്ന് തുടക്കം

author-image
അബ്ദുള്ള ആളൂര്‍
Updated On
New Update

ബോവിക്കാനം:  ചരിത്രപ്രസിദ്ധമായ മുണ്ടക്കൈ മഖാം ഉറൂസ് സ്വാഗത സംഘം ചെയർമാൻ ടി.എം. മുഹമ്മദ് കുഞ്ഞി തൈവളപ്പ് പതാക ഉയർത്തലോട് കൂടി തുടക്കം കുറിക്കും. നാല് ദിവസം നീണ്ട് നിൽക്കുന്ന പരിപാടി ഖാസി ത്വാഖ അഹ്മദ് മൗലവി അൽഅസ്ഹരി ഉൽഘാടന കർമ്മം നിർവ്വഹിക്കും.

Advertisment

മുണ്ടക്കൈ ഖത്തീബ് ശംസുദ്ധീൻ ബാഖവി എരുമാട് പ്രാർത്ഥനക്ക് നേതൃത്വം നൽകും. സയ്യിദ് ഇബ്രാഹിം പൂകുഞ്ഞി തങ്ങൾ കല്ലക്കട്ടഔലിയാക്കളും ആത്മീയ ലോകവും എന്ന വിഷയത്തിൽ ഉൽബോദനം നടത്തും.

publive-image

നാളെ രാത്രി തളങ്കര ഖത്തീബ് അബ്ദുൽ മജീദ് ബാഖവി, ജീവിതം തിരുസുന്നത്തിലൂടെ എന്ന വിഷയത്തിൽ സംസാരിക്കും. 24 ന് പകൽ 3 മണിക്ക് ജില്ലയിലെ വിവിധ മദ്റസാ വിദ്യാർത്ഥികളുടെ ഖിറാഅത്ത് ബാങ്ക് ,പ്രസംഗം, മദ്ഹ് ഗാനം എന്നീ മത്സരങ്ങൾ നടക്കും. വിജയികൾക്ക് ട്രോഫിയും, ക്യാഷ് അവാർഡും നൽകും.

രാത്രി 8 മണിക്ക് ഉറൂസ് സ മാപനം പൊവ്വൽ ഖത്തീബ് സുബൈർ ദാരിമി പൈക്ക ഉൽഘാടനം ചെയ്യും. സയ്യിദ് സൈനുൽ ആബിദീൻ തങ്ങൾ കുന്നുംക്കൈ കൂട്ട് പ്രാർത്ഥനക്ക് നേതൃത്വം നൽകും. പ്രഗൽഭ പ്രാസംഗികൻ ഉമർ ഹുദവി പൂളപ്പാടം മലപ്പുറം ആത്മാവില്ലാത്ത ആരാധനകൾ എന്ന വിഷയത്തിൽ മതപ്രഭാഷണം നടത്തും.

25 ന് ഉച്ചക്ക് ളുഹ്റ് നിസ്കാരാനന്തരം മൗലീദ് പാരായണവും കൂട്ട് പ്രാർത്ഥനക്കും സയ്യിദ് കെ.സി.ആറ്റക്കോയ തങ്ങൾ നേതൃത്വം നൽകും. വൈകുന്നേരം 4 മണിക്ക് അന്നദാനത്തോടെ സമാപനം കുറിക്കും.

Advertisment