Advertisment

മുസ്‌ലിം ലീഗ് പൊവ്വൽ മേഖല റിലീഫ് നാളെ

New Update

പൊവ്വൽ:   ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ് പൊവ്വൽ മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന റംസാൻ റിലീഫ് വളരെ വിപുലമായ രീതിയിൽ നാളെ വൈകുന്നേരം 4 മണിക്ക് പൊവ്വലിൽ പ്രത്യെകം സജ്ജമാക്കിയ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ നഗറിൽ വെച്ച് നടക്കും.

Advertisment

publive-image

റിലീഫ് കമ്മിറ്റി ചെയർമാൻ എ.ബി ഷാഫിയുടെ അധ്യക്ഷതയിൽ മുസ്‌ലിം ലീഗ് സംസ്ഥാന ട്രഷറർ സി. ടി അഹമ്മദലി സാഹിബ്‌ പരിപാടി ഉൽഘടനം ചെയ്യും. ഷിഹാബ് തങ്ങൾ സമാശ്വാസ പെൻഷൻ, റംസാൻ കിറ്റ്, പെരുന്നാൾ വസ്ത്രം, ചികിത്സ സഹായം, എസ്. എസ്.എൽ.സി, സമസ്ത മദ്രസ്സ ഉന്നത വിജയികൾക്കുള്ള സ്നേഹോപഹാരം, തുടങ്ങിയവ വിതരണം ചെയ്യും.

പരിപാടിയിൽ മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ്‌ എം. സി കമറുദ്ധീൻ, ജില്ലാ ജനറൽ സെക്രട്ടറി എ. അബ്ദുൽ റഹിമാൻ, ട്രഷറർ കല്ലട്ര മാഹിൻ ഹാജി, ജില്ലാ വൈസ് പ്രസിഡന്റ്‌ എം എസ് മുഹമ്മദ്‌ കുഞ്ഞി, മണ്ഡലം പ്രസിഡന്റ്‌ കെ.ഈ. എ ബക്കർ, ട്രഷറർ അമീദ് മാങ്ങാട്, യൂത് ലീഗ് ജില്ലാ പ്രസിഡന്റ്‌ അഷ്‌റഫ്‌ എടനീർ, ജനറൽ സെക്രട്ടറി ടി.ഡി കബീർ തുടങ്ങിയ മുസ്‌ലിം ലീഗിന്റെയും യൂത്തലീഗിന്റെയും പോഷക അനുബന്ധ സംഘടന ജില്ലാ മണ്ഡലം പഞ്ചായത് നേതാക്കൾ സംബന്ധിക്കും.

ജനറൽ കൺവിനെർ m.s ശുകൂർ സ്വാഗതവും, ബാതിഷ പോ പൊവ്വൽ നന്ദിയും പറയും.

Advertisment