Advertisment

മസ്ജിദുകളെ ആരാധനകൾ കൊണ്ട് ധന്യമാക്കണം പ്രൊഫ: കെ.ആലിക്കുട്ടി മുസ്ല്യാർ

author-image
അബ്ദുള്ള ആളൂര്‍
Updated On
New Update

ആലൂർ:  പുതുക്കി പണിത അര നൂറ്റാണ്ടിലേറെ പഴക്കമുള്ള ആലൂർ ഹൈദ്രോസ് ജുമാ മസ്ജിദിന്റെ ഉദ്ഘാടന കർമ്മം കാസറഗോഡ് സംയുക്ത ഖാസി ശൈഖുൽജാമിയ പ്രൊഫസർ ആലിക്കുട്ടി മുസ്ല്യാർ ജുമുഅ നിസ്കാരത്തിന് നേതൃത്വം നൽകി നിർവ്വഹിച്ചു.

Advertisment

publive-image

കെ.സി ആറ്റകോയ തങ്ങൾ ആലൂർ അവർകളുടെ പ്രാർത്ഥനയോട് കൂടി ആരംഭിച്ച പൊതുസമ്മേളനം കാസറഗോഡ് സംയുക്ത ഖാസി പ്രൊഫ: കെ.ആലിക്കുട്ടി മുസ്ല്യാർ ഉദ്ഘാടനം ചെയ്തു. മസ്ജിദുകളെ ആരാധനാകർമ്മങ്ങൾ കൊണ്ട് ധന്യമാക്കണമെന്നും ഭൗതികവും അനാചാരപരമായ കാര്യങ്ങൾ ഒഴിവാക്കണമെന്നും ഖാസി തന്റെ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.

publive-image

ആലൂർ ജുമാമസ്ജിദ് കമ്മിറ്റി പ്രസിഡണ്ട് എ.ടി അബൂബക്കർ ഹാജി അദ്ധ്യക്ഷത വഹിച്ചു മുഹമ്മദ് സാലിഹാജി ബേക്കൽ, അബ്ദുൾ റഹ്മാൻ ഹാജി പെരിയ എന്നിവർ മുഖ്യാതിഥികളായിരുന്നു. ആലൂർ ഹൈദ്രോസ് ജുമാ മസ്ജിദ് ഖത്തീബ് മുഹമ്മദ് കുഞ്ഞി ഹനീഫി മുഖ്യ പ്രഭാഷണം നടത്തി.

publive-image

ബേക്കൽ സാലിഹാജി, കെ.കെ ബദുല്ല ഹാജി എന്നിവർക്കുളള ജുമാമസ്ജിദ് കമ്മിറ്റിയുടെ ഉപഹാരം ഖാസി ആലി കുട്ടി മുസ്ല്യാരും എൻജിനിയർ അബ്ദുൾ റഹ്മാൻ ഹാജി പെരിയകുളള ഉപഹാരം സയ്യിദ് കെ.സി ആറ്റക്കോയ തങ്ങളും കൈമാറി.

publive-image

കെ.കെ.അബ്ദുല്ല ഹാജി, ടി.എ അബ്ദുൾ ഖാദർ , അൽതാഫ് ഹിമമി, കടവിൽ ബഷീർ, എ.കെ അബ്ബാസ്, അപ്പോളോ അബ്ദുല്ല, അസീസ് എം.എ, ഇസ്മായിൽ മാസ്റ്റർ, എന്നിവർ സംബന്ധിച്ചു. ജമാഅത്ത് കമ്മിറ്റി ജനറൽ സെക്രട്ടറി എ.മുഹമ്മദ് കുഞ്ഞി ആലൂർ സ്വാഗതവും സെക്രട്ടറി അബ്ദുൾ ഖാദർ കോളോട്ട് നന്ദിയും പറഞ്ഞു.

Advertisment