Advertisment

'സൗഹൃദം കാക്കാം സ്വസ്ഥമായി ജീവിക്കാം' സൗഹൃദ സായാഹ്നം സംഘടിപ്പിച്ചു

author-image
ന്യൂസ് ബ്യൂറോ, കാസര്‍കോഡ്
Updated On
New Update

ബോവിക്കാനം:  ലോക സൗഹൃദ ദിനത്തിന്റെ ഭാഗമായി "സൗഹൃദം കാക്കാം സ്വസ്ഥമായി ജീവിക്കാം" എന്ന പ്രമേയത്തിൽ ബോവിക്കാനം ക്ലസ്റ്റർ എസ്.കെ.എസ്.എസ്.എഫ് സൗഹൃദ സായാഹ്നം ആലൂരിൽ സംഘടിപ്പിച്ചു. ഇസ്മായിൽ മാഷ് പരിപാടി ഉദ്ഘാടനം ചെയ്തു.

Advertisment

publive-image

രാജ്യത്ത് ജാതിയുടെയും മതത്തിന്റെ യും വർഗ്ഗത്തിന്റെയും പേരിൽ മനുഷ്യനെ കൊന്നൊടുക്കുന്ന സാഹചര്യത്തിൽ സമാധാനവും സ്നേഹവും സൗഹൃദവും വീണ്ടെടുക്കാൻ നാം ആത്മാർത്ഥമായി ശ്രമിക്കണമെന്ന് ഇസ്മായിൽ മാഷ് അഭിപ്രായപ്പെട്ടു.

സഹചാരി കൺവീനർ അബ്ദുല്ല ആലൂർ അദ്ധ്യക്ഷനായ പരിപാടിയിൽ ക്ലസ്റ്റർ ജ:സെക്രട്ടറി ബി കെ സിദ്ദീഖ് ,ശാഖ പ്രസി:ശിഹാബ് ആലൂർ, ഖാദർ ആലൂർ, അസീസ് എം.എ, സനാഫ് എ.കെ പ്രസംഗിച്ചു. ജില്ലാ എസ് കെ.എസ്.എസ്.എഫിന്റെ ആഭിമുഖ്യത്തിൽ 38 ക്ലസ്റ്റർ കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചത്.

Advertisment