Advertisment

ജാതിയുടെയും മതത്തിന്റെയും അതിരുകള്‍ കടന്ന് മൊയ്തുവും ഷറഫുദ്ദീനും ജീവന്‍രക്ഷാ മരുന്നുകളുമായി കുതിക്കുകയാണ്

New Update

കാസര്‍കോട്: രണ്ട് പ്രളയകാലത്ത് കാസര്‍കോടിന്റെ മനുഷ്യസ്‌നേഹം ആവോളം കണ്‍കുളിര്‍ക്കെ കണ്ടവരാണ് മലയാളികള്‍. തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരെ പ്രളയം നക്കിതുടച്ചപ്പോള്‍ കാസര്‍കോടുകാര്‍ക്ക് അടങ്ങിയിരിക്കാനായില്ല.

Advertisment

സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കൊറോണ പോസറ്റീവ് റിപ്പോര്‍ട്ട് ചെയ്തപ്പോളും കാസര്‍കോടിന്റെ കരുണവറ്റാത്ത മനസിന് അടങ്ങിയിരിക്കാനായില്ല. ജീവന്‍രക്ഷാ മരുന്നുകള്‍ ആവശ്യക്കാര്‍ക്ക് എത്തിച്ചുകൊടുക്കുന്നതില്‍ കാസര്‍കോട് മുന്നില്‍ തന്നെയുണ്ട്.

publive-image

കഴിഞ്ഞ ദിവസം ചാലിങ്കാല്‍ രവീന്ദ്രന്‍ എന്നാളുടെ ഭാര്യക്കുള്ള ജീവന്‍ രക്ഷാ മരുന്നുകള്‍ എസ്. കെ. എസ്. എസ്. എഫ് വിഖായ ജില്ലാ ചെയര്‍മാന്‍ മൊയ്തു ചെര്‍ക്കളയും, ജില്ലാ വൈസ് പ്രസിഡന്റ് ഷറഫുദ്ദീന്‍ കുണിയയും വീട്ടില്‍ എത്തിച്ചു കൊടുത്താണ് മത സൗഹാര്‍ദം ഊട്ടിയുറപ്പിച്ചത്.

കാസര്‍കോട് ജില്ലയില്‍ വിവിധ മെഡിക്കല്‍ ഷോപ്പുകളില്‍ നിന്നാണ് മരുന്നുകള്‍ ശേഖരിച്ച് രവീന്ദ്രന് കൈമാറിയത്.

എസ്. കെ. എസ്. എസ്. എഫ് ടീം മംഗളൂരുവില്‍ നിന്നും എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലേക്കും, തിരുവനന്തപുരത്ത് നിന്നും മറ്റും കാസര്‍കോടേക്കും ഈ ടീം എസ്. കെ. എസ്. എസ്. എഫ് മെഡിചെയിന്‍ വഴി മരുന്നുകള്‍ എത്തിച്ചു നല്‍കുന്നുണ്ട്.

വിശക്കുന്നത് മനുഷ്യര്‍ക്ക് മാത്രമല്ല എന്ന കണ്ടെത്തലില്‍ പക്ഷികള്‍, വളര്‍ത്തു മത്സ്യങ്ങള്‍, കാട, കോഴികള്‍ എന്നിവര്‍ക്കുളള തീറ്റകളും മൊയ്തു ചെര്‍ക്കളയും, ഷറഫുദ്ദീനും അടങ്ങുന്ന ടീം എത്തിച്ച് നല്‍കി സാമൂഹ്യ പ്രവര്‍ത്തനത്തില്‍ മാതൃകയായി മാറുന്നു.

Advertisment