Advertisment

എസ് എസ് എഫ് പ്രോഫ്സമ്മിറ്റിന് നീലഗിരിയിൽ തുടക്കമായി

author-image
ന്യൂസ് ബ്യൂറോ, കാസര്‍കോഡ്
Updated On
New Update

കാസറഗോഡ്:  എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി പ്രഫഷണൽ വിദ്യാർത്ഥികൾക്ക് വേണ്ടി സംഘടിപ്പിച്ചു വരുന്ന പ്രോഫ്സമ്മിറ്റ് നീലഗിരിയിൽ തുടക്കമായി.

Advertisment

കാസറഗോഡ് ജില്ലയിൽ നിന്നുള്ള പ്രഫഷണൽ വിദ്യാർത്ഥികളുടെ യാത്രക്ക് എസ് വൈ എസ് ജില്ല ജനറൽ സെക്രട്ടറി പി ബി ബഷീർ പുളിക്കൂർ എല്‍ ബി എസ് കോളജില്‍ നിന്ന് ഫ്ലാഗ് ഓഫ് ചെയ്തു.

publive-image

എസ് എസ് എഫ് ജില്ല ജനറല്‍ സെക്രട്ടറി ശക്കിര്‍ എം ടി പി,ഫിനാന്‍സ് സെക്രട്ടറി അബ്ദുറഹിമാന്‍ സഖാഫി പൂത്തപ്പലം, മുള്ളേരിയ ഡിവിഷന്‍ പ്രസിഡന്‍റ് റഹീം സഅദി, ജനറല്‍ സെക്രട്ടറി അസ്ലാം അഡൂര്‍, ഫിനാന്‍സ് സെക്രട്ടറി ഹുസൈന്‍ കുമ്പേട്, സെക്രട്ടറിമാരായ സഫ്വാന്‍ ഹിമമി, റാഫി കാനക്കേട്,ഇര്‍ഷാദ് മയ്യളം, അഷ്റഫ് പള്ളപാടി, ഇസ്മായില്‍ ആലൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

ജില്ലയിലെ പ്രഫഷണൽ കോളേജുകളിൽ നിന്നുള്ള വിദ്യാർത്ഥികൾ പ്രോഫ് സമ്മിറ്റിൽ സംബന്ധിക്കാൻ യാത്ര തിരിച്ചുട്ടുണ്ട്. വിദ്യാർത്ഥികൾക്ക് സമ്മിറ്റിലെത്താൻ ഡിവിഷൻ കമ്മിറ്റികൾ പ്രത്യോകം വാഹനങ്ങൾ ഏർപ്പാട് ചെയ്തിട്ടുണ്ട്.

പ്രോഫ് സമ്മിറ്റിന് മുന്നോടിയായി ചുമരെഴുത്ത്, പ്രഘോഷം, പ്രോഫ്നൗൺസ്, ഫ്ലാഷ് മോർ, അലുംനി മീറ്റ്, സോഷ്യോ ട്രീറ്റ്, പ്രോഫ് വിസിറ്റ്, പ്രോഫ്കോൾ തുടങ്ങിയവ നടന്നിട്ടുണ്ട്.

Advertisment