Advertisment

പോസോട് മഹൽ യൂത്ത് വിങ് സൗജന്യ സമൂഹ സുന്നത് കർമ ക്യാമ്പ് നടത്തി

author-image
ന്യൂസ് ബ്യൂറോ, കാസര്‍കോഡ്
Updated On
New Update

മഞ്ചേശ്വരം:  സാമൂഹിക കാരുണ്യ പ്രവർത്തനങ്ങൾക് വേണ്ടി എട്ട് മാസങ്ങൾക്ക് മുമ്പ് രൂപീകരിക്കപ്പെട്ട പോസോട് മഹൽ യൂത്ത് വിങ് സൗജന്യ സമൂന സുന്നത് കർമ ക്യാമ്പ് നടത്തി.

Advertisment

publive-image

മാർച്ച് 31 നാണ് പോസോട് മന്ത്രി മഹലിൽ വെച്ച് 61 കുട്ടികളുടെ സുന്നത് കർമം സൗജന്യമായി നടത്തിയത്.  തുടർന്ന് സുന്നത് കഴിച്ച കുട്ടികൾ പുതിയ വസ്ത്രം അണിഞ്ഞു ജുമാ നിസ്കാരത്തിന്ന് പോകുന്ന ചടങ്ങ് നടന്നു. മന്ത്രി മഹലിൽ എത്തിയ കുട്ടികളെ മാലയിട്ട് ആനയിച്ചു ഘോഷ യാത്രയായി പോസോട് മുയുദ്ദീൻ ജുമാ പള്ളിയിൽ എത്തിച്ചു.

publive-image

സംഘടനയുടെ പ്രസിഡന്റ് മന്ത്രി സിദ്ദീഖ് പോസോട് , ജനറൽ സെക്രട്ടറി ബി എം മൻസൂർ, പി കെ കുഞ്ഞിമോനു, ആസിഫ് , സമദ് , ഇസ്മായിൽ ,സിറാജ് , മുനീർ , സിദ്ദീഖ് ഇസ്മായിൽ തുടങ്ങിവർ നേതൃത്വം നൽകി. ജുമാ നമസ്കാര ശേഷം പള്ളി കാമ്പൗണ്ടിൽ നടന്ന പരിപാടിയിൽ പള്ളി മുദരിസ് ജിഫ്രി സൈനുൽ ആബിദീൻ തങ്ങൾ , പള്ളി പ്രസിഡന്റ് ആർ കെ ബാവ ഹാജി , ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ കെ എം അഷ്‌റഫ് , സെരിഫ് അശ്‌റഫി , മജീദ് ബാഖവി തുടങ്ങിയവർ ആശംസ നേർന്നു.

സൗദി അറബിയയുടെ ദമ്മാം ,ഖത്തർ , കുവൈറ്റ് , ബഹ്‌റൈൻ , പൂനാ മുംബൈ തുടങ്ങിയ സ്ഥലങ്ങളിലും പോസോട് മഹൽ യൂത്ത് വിങ് സംഘടന യുടെ ശാഖകൾ പ്രവർത്തിച്ചു വരുന്നുണ്ട്.

വരും ദിവസങ്ങളിൽ നിർധനരായ 5 പെൺകുട്ടികളുടെ വിവാഹം നടത്തി കൊടുക്കാനും പദ്ധതികൾ രൂപികരിച്ചു വരുന്നതായി ഭാരവാഹികൾ അറിയിച്ചു.

Advertisment