Advertisment

ബോവിക്കാനത്ത് വെഫി എക്സലന്‍സി ടെസ്റ്റ് സംഘടിപ്പിച്ചു

New Update

ബോവിക്കാനം: എസ്.എസ്.എല്‍.സി, വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷയെ നേരിടുന്നതിനുള്ള ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നതിന് പരീക്ഷയോട് കൂട്ടുകൂടാം എന്ന ശീര്‍ഷകത്തില്‍ എസ്.എസ്‌.എഫ് - വെഫി (വിസ്ഡം ഫൗണ്ടേഷന്‍ ഒഫ് ഇന്ത്യ) നടത്തുന്ന മാതൃകാ പരീക്ഷയായ എക്സലന്‍സി ടെസ്റ്റ് ബോവിക്കാനം ബി എ ആര്‍ എച്ച് എസ് സ്കൂളില്‍ സംഘടിപ്പിച്ചു.

Advertisment

publive-image

എസ് എസ് എസ് മുള്ളേരിയ ഡിവിഷന്‍ കലാലയം സെക്രട്ടറി ഇസ്മായില്‍ ആലൂര്‍ അധ്യക്ഷത വഹിച്ചു. ബി എ ആര്‍ എച്ച് എസ് ബോവിക്കാനം പ്രധാന അധ്യാപകന്‍ അരവിന്ദന്‍ മാഷ് ഉദ്ഘാടനം ചെയ്തു.

ആര്‍ പി ട്രൈയിനര്‍ നൂറുദ്ധീന്‍ നെല്ലിക്കട്ട ക്ലാസ്സ് എടുത്തു,മുരളി മാഷ്, മുള്ളേരിയ ഡിവിഷന്‍ വെഫി സെക്രട്ടറി നൗഷാദ് ഹിമമി, അഷ്റഫ് മൂലടക്കം തുടങ്ങിയവര്‍ സംസാരിച്ചു. ഇംഗ്ലീഷ്, ഗണിതം,സാമൂഹ്യ ശാസ്ത്രം പരീക്ഷകളാണ് സംഘടിപ്പിച്ചത്.

Advertisment